
സംസ്‌ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഉപോയോഗിക്കുന്നവർക്കു പിഴ ഈടാക്കാൻ തീരുമാനം. പുതുവർഷം മുതൽ സംസ്‌ഥാനത്തു പ്ലാസ്റ്റിക് നിരോധനമുണ്ടാകുമെന്നു മുൻപേ തന്നെ സർക്കാർ അറിയിച്ചിരുന്നതാണ്. ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും കർശനമായ നടപടികൾ ജനുവരി പതിനഞ്ച് മുതലാണ് പ്രാബല്യത്തിൽ വരുന്നത്.