പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം, കണ്ണൂർ ഒന്നാമത്

തിരുവനന്തപുരം∙ രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 80.94 ശതമാനമായിരുന്നു ജയം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. 3.05 ലക്ഷം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ– 82.22%. വിജയശതമാനം കുറവ് പത്തനംതിട്ടയിലും (77.65 ശതമാനം). 83 സ്കൂളുകൾ സമ്പൂർണവിജയം കരസ്ഥമാക്കി. ഇതിൽ എട്ടെണ്ണം സർക്കാർ സ്കൂളുകളും 21 എണ്ണം എയ്ഡഡ് വിദ്യാലയങ്ങളുമാണ്. സേ പരീക്ഷ ജൂൺ ഏഴു മുതൽ നടക്കും. മേയ് 25 വരെ അപേക്ഷ സമർപ്പിക്കാം.

ഹയർ സെക്കൻഡറി ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ: www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഎച്ച്എസ്‌സി ഫലം: www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in

Top