ബിജു കല്ലേലിഭാഗം
മസ്ക്കറ്റ് : പാവപ്പെട്ടവൻ സ്വപ്നം കണ്ട ഭാരതം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.അഴിമതിയോ,കെടുകാര്യസ്ഥതയോഇല്ലാത്ത പുതിയ ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു .
ഒമാൻ സുൽത്താന് ഭര്ത്താവുമായി അഭേദ്യമായ ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പേരിലുള്ള ഈ സ്റ്റേഡിയത്തിൽനിന്ന് സംസാരിക്കുമ്പോൾ അതിനു വളരെ പ്രാധാന്യമുണ്ട്.ഇന്ത്യ-ഒമാൻ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. ഗൾഫ് രാജ്യങ്ങളും,ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് പുതുയുഗപ്പിറവിയുടെ സമയമാണിപ്പോലെന്നും മോഡി പറഞ്ഞു .അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ന് ഇന്ത്യക്കുള്ളത്. അതിനായി രാജ്യപുരോഗതിക്ക് തടസ്സം നിൽക്കുന്ന നിയമങ്ങൾ എടുത്ത് മാറ്റി.സർക്കാരിന്റെ പദ്ധതികൾ പാവപ്പെട്ടവന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്.
ഓരോ പ്രവാസിയും ഇന്ത്യയുടെ ഗുഡ് വിൽ അംബാസിഡർമാരാണ്. പ്രവാസികൾക്ക് ഇന്ത്യയുടെ സ്വപ്നത്തിന്റെ ഭാഗമാകാൻ സാധിക്കണം.ഇന്ത്യയിലെ സർക്കാർ സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.ഇത്തരത്തിൽ ആവിഷ്ക്കരിച്ച ആയുഷ്മാൻ പദ്ധതിയുടെ പ്രയോജനം 40 കോടി ജനങ്ങൾക്ക് ലഭിക്കും വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
സ്ത്രീകൾക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകാൻ കഴിഞ്ഞത് എടുത്ത് പറയേണ്ട മറ്റൊരു നേട്ടമാണ്.
ദേശീയ ആരോഗ്യനയം തന്നെ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ മനസ്സിൽവച്ച് അടുത്ത തലമുറയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമം ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു.
റെയിൽപാത, ജലപാത,ദേശീയപാത, വ്യോമപാത, തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ച് ഓരോ മേഖലയുടെയും ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.