ശാലിനി
ന്യൂ ഡല്‍ഹി: കൂടുത്തല്‍ ഉത്തരവാദിത്തം ജനപ്രതിനിധികള്‍ കാണിക്കേണ സമയമാണ് എന്ന് ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി ആറു ചോദ്യങ്ങളുമായി ബിജെപി എംപിമാര്‍ക്ക് മുന്നില്‍.നമോ ആപ്പിലെ പല സന്ദേശങ്ങള്‍ക്കും യാതൊരു മറുപടിയും എംപിമാര്‍ നല്‍കുന്നില്ല എന്ന് കഴിഞ്ഞ ദിവസം തുടന്നടിച്ചതിനു പിന്നാലെയാണ് മോദി എംപിമാര്‍ക്ക് മുന്നില്‍ ആറു ചോദ്യങ്ങള്‍ വച്ചിരിക്കുന്നത് .
താഴെ തട്ടിലുള്ള ജനങ്ങളുമായി ജനപ്രതിനിധികള്‍ക്ക് മികച്ച ബന്ധം ഉണ്ടാകേണ്ടതാണ് . കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ചും അവയുടെ നടത്തിപ്പ് സംബന്ധിച്ചും ജനങ്ങളുടെ അഭിപ്രായം ആരായേണ്ടത് ജനപ്രതിനിധികള്‍ ആണ് എന്നും പ്രധാനമന്ത്രി നമോ ആപ്പിലൂടെ ഓര്‍മിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ ആറു ചോദ്യങ്ങള്‍ ഇങ്ങനെ :
1. കേന്ദ്ര സര്‍ക്കാരിന്റെ ഏതു പദ്ധതിയാണ് താങ്കളുടെ പ്രവിശ്യയില്‍ ഏറ്റവും ഗുണകരമായത് ?
2. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ തങ്ങളുടെ മണ്ഡലത്തില്‍ നടപ്പാക്കുന്നതില്‍ എന്തെല്ലാം നടപടിയാണ് ജനപതിനിധി എന്ന നിലയില്‍ സ്വീകരിച്ചിട്ടുള്ളത് ?
3. വ്യക്തിപരമായോ എസ എം എസ , ഇ മെയിലുകള്‍ സമൂഹ്യമാധ്യമങ്ങള്‍ എന്നിവ മുഖേനയോ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലം ലഭിച്ച/ലഭിക്കേണ്ട ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോ?
4.ഓരോ പ്രവര്‍ത്തനത്തിനും ശേഷം അതിന്‍റെ ഫീഡ്ബാക്കുകള്‍ ശേഖരിച്ചു പാര്‍ട്ടിയെ അറിയിക്കാറുണ്ടോ?
5. നരേന്ദ്ര മോദി ആപ്പില്‍ എല്ലാ കേന്ദ്ര പദ്ധതികളെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ ലഭ്യമാണോ ?
6. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടോ?
ബിജെപി എംപിമാര്‍ക്ക് ജനുവരി 11 വരെയാണ് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി സമയം നല്‍കിയിരിക്കുന്നത്. ബിജെപി എംപി മാരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിക്ക് നേരത്തെ ഉണ്ടായ അതൃപ്തിയും ആസന്നമായ തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ചാണക്യ തന്ത്രവുമാണ് ചോദ്യങ്ങള്‍ക്ക് പിന്നില്‍