ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ഒന്നുമല്ല എന്ന് തെളിയിക്കുന്ന പടുകൂറ്റൻ റാലിയുമായി പ്രധാനമന്ത്രി രാംലീല മൈദാനിയെ ഞെട്ടിക്കും. മോദി പങ്കെടുക്കുന്ന റാലിയിൽ രണ്ടുലക്ഷത്തിലധികം ജനങ്ങളാണ് പങ്കെടുക്കുന്നത് .നിയമവിധേയമാക്കിയ ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചടങ്ങിനാണു പ്രധാനമന്ത്രി രാംലീല മൈതാനെത്തുന്നത്.എന്നാൽ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുന്നൊരുക്കമായും റാലി മാറും.പ്രധാനമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമീപകാല സംഭവങ്ങളിലെ നിലപാട് റാലിയില്‍ മോദി വ്യക്തമാക്കുമെന്നാണ് സൂചന. പൗരത്വ നിയമത്തെക്കുറിച്ച് രാജ്യവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന വിശദീകരണ റാലികളില്‍ ആദ്യത്തേത് കൂടിയായിരിക്കും ഇന്നു നടക്കുന്നത്.
പൗരത്വ ഭേദഗതി നിയമതിനെതിരെ നടക്കുന്ന കലാപങ്ങള്‍ക്ക് എതിരെ ശക്തമായ പ്രചാരണം നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. നിയമം വിശദീകരിച്ച് അടുത്ത പത്ത് ദിവസത്തിനുള്ളില്‍ രാജ്യമൊട്ടുക്കും റാലികള്‍ സംഘടിപ്പിക്കും. ശക്തമായ പ്രചരാണ പരിപടികള്‍ക്കും ബിജെപി പദ്ധതി ഇട്ടിട്ടുണ്ട്. 250 വാര്‍ത്താസമ്മേളനങ്ങള്‍, പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം, വീടുകയറിയുള്ള പ്രചാരണം എന്നിവ നടത്താനും തീരുമാനിച്ചിട്ടുണ്ട്.