ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വെളുത്തനിറം ലഭിക്കാന്‍ കാരണം എണ്‍പതിനായിരും രൂപ വില വരുന്ന കൂണ്‍ കഴിക്കുന്നതുകൊണ്ടാണെന്ന് ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അല്‍പേഷിന്റെ പരാമര്‍ശം.മോഡി കഴിക്കുന്നത് നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കില്ലെന്ന് എന്നോട് ഒരാള്‍ പറഞ്ഞു .എന്നു പറഞ്ഞാണ് അല്‍പേഷിന്റെ പ്രസംഗം തുടങ്ങുന്നത്. മോഡി കഴിക്കുന്ന ഭക്ഷണം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കില്ല. കാരണം അത് പാവങ്ങള്‍ക്കു വേണ്ടിയുള്ള ഭക്ഷണമല്ല- അല്‍പേഷ് പറഞ്ഞു
തായ്‌വാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കൂണ്‍ ആണ് മോഡിജി കഴിക്കുന്നത്. ഒരു കൂണിന് എണ്‍പതിനായിരം രൂപയാണ് വില. അഞ്ച് കൂണുകളാണ് അദ്ദേഹം ഒരുദിവസം കഴിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം മുതല്‍ അദ്ദേഹം ഇറക്കുമതി ചെയ്യുന്ന കൂണ്‍ കഴിക്കുന്നുണ്ടെന്നും അല്‍പേഷ് കൂട്ടിച്ചേര്‍ത്തു.മുമ്പ് മോഡിക്കും എന്നെപ്പോലെ കറുത്തനിറമായിരുന്നു. എന്നാല്‍ ഇറക്കുമതി ചെയ്ത കൂണ്‍ കഴിച്ചതോടെ അദ്ദേഹത്തിന് നിറംവച്ചെന്നും അദ്ദേഹം പറഞ്ഞു. ഒ ബി സി സമുദായ നേതാവായിരുന്ന അല്‍പേഷ് തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പത്താന്‍ ജില്ലയിലെ രാധന്‍പുര്‍ മണ്ഡലത്തില്‍നിന്നാണ് അല്‍പേഷ് ജനവിധി തേടുന്നത്.
അതേ സമയം ഗുജറാത്തിൽ വൻ ഭുരിപക്ഷത്തിൻ ബി.ജെ.പി വിജയിക്കുമെന്ന് പ്രധാനമന്ത്രി മോദി.ഗുജറാത്ത്തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചശേഷം ട്വിറ്ററിൽ വോട്ടഭ്യർഥിക്കുകയും ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചാൽ മാത്രം പോര, സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും വിജയം ഉറപ്പിക്കുകയും ചെയ്യണമെന്നു മോദി ആവശ്യപ്പെട്ടു.
ഗുജറാത്തിന്റെ വികസനത്തെക്കുറിച്ചും എന്നെക്കുറിച്ചും എതിരാളികൾ പ്രചരിപ്പിച്ച നുണകൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഇത് കേൾക്കുന്ന ഗുജറാത്തിലെ ജനങ്ങൾക്കു സ്വാഭാവികമായും വേദനിക്കും. പ്രതിപക്ഷത്തിന്‍റെ കള്ളങ്ങൾക്കും നുണപ്രചാരണങ്ങൾക്കും ജനങ്ങൾ ഉചിതമായ മറുപടി നൽകും- മോദി പറഞ്ഞു.
ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും ഒന്നിച്ചു പ്രവർത്തിച്ചാലുണ്ടാകുന്ന ശക്തി പലമടങ്ങു വർധിക്കും. ഈ ഒന്നും ഒന്നും കൂടിച്ചേർന്നാൽ രണ്ടല്ല, പതിനൊന്നാണ്. ഒത്തൊരുമിച്ച് ഗുജറാത്തിനെ പുതിയ തലങ്ങളിലേക്ക് ഉയർത്താം- മോദി ട്വീറ്റ് ചെയ്തു. ഉന്നതമായ ഭാവിക്ക് ബിജെപിയുടെ വിജയം അനിവാര്യതയാണെന്നും മോദി വാദിക്കുന്നു.
അതേ സമയം ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് നിയുക്ത കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജലവിമാന യാത്രയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലാണ് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ മോദി ശ്രമിക്കുന്നതായി രാഹുൽ ആരോപിച്ചത്.രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെയാണ് മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുലിന്റെ രംഗപ്രവേശം.
‘മോദി ജലവിമാനത്തില്‍ പര്യടനത്തിനെത്തിയതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യമായിപ്പോയി. കഴിഞ്ഞ 22 വര്‍ഷവും ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കി എന്നതാണ് പ്രസക്തം.’ രാഹുല്‍ പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിന്റെ വികസനം ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായത്. 90 ശതമാനം സ്കൂളുകളും കോളെജുകളും ഇവിടെ സ്വകാര്യവത്കരിക്കപ്പെട്ടു. പ്രധാനമന്ത്രി ഇപ്പോഴും അഴിമതിയെ കുറിച്ചോ, കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ചോ അല്ല സംസാരിക്കുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു
വ്യാഴാഴ്ചയാണ് ഗുജറാത്തിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 82 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച കഴിഞ്ഞിരുന്നു. തിങ്കളാഴ്ചയാണു വോട്ടെണ്ണൽ.