രേവതിയുടെ വെളിപ്പെടുത്തല്‍ തിരിഞ്ഞ്കുത്തുന്നു; നടിക്കെതിരെ കേസെടുക്കണമെന്ന് അഭിഭാഷകന്‍

മീടൂ ക്യാമ്പയിനില്‍ പുറത്തു വരുന്ന വെളിപ്പെടുത്തലുകളോട് പല തരത്തിലുള്ള പ്രതികരണങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഇതില്‍ വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ തന്നെ വെട്ടിലാകുന്ന അവസ്ഥയുടെ ഉണ്ടായിരിക്കുകയാണ്. പ്രശ്‌നത്തിലായത് മറ്റാരുമല്ല ഡബ്യുസിസി പ്രതിനിധിയായ രേവതിയാണ് കുഴപ്പത്തിലായിരിക്കുന്നത്.

ഷൂട്ടിംഗ് സൈറ്റില്‍ വച്ച് 17കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം നടന്നുവെന്ന നടി രേവതിയുടെ വെളിപ്പെടുത്തലാണ് തിരിഞ്ഞ്കുത്തുന്നത്. ഇപ്പോള്‍ ഈ പരാതിയില്‍ കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ രംഗത്തെത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്. ഇതിന് പുറമെ മീ ടു വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി രംഗത്ത് വന്നിരുന്നു.

Top