കൊച്ചി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാംപ്രതിയും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതിക്കായി പത്രങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകി. ശനിയാഴ്‌ചത്തെ പത്രങ്ങളിലാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. 22 ദിവസമായി ഇയാൾ ഒളിവിലാണ്.കേസിലെ ഒന്നാംപ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ എടശേരി കുന്നേൽ റിയാസ് റിമാൻഡിലാണ്.
റിയാസിനെ സഹായിച്ചതിനും വിവരം മറച്ചുവച്ചതിനും പെൺകുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഷാൻ മുഹമ്മദിനെതിരെ കേസെടുത്തത്. പ്രതിയുടെ മുൻകൂർ ജാമ്യത്തിനായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ കോടതിയിൽ കക്ഷിചേർന്നിരുന്നു. എന്നാൽ, ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി മടക്കി. ഡിവൈഎസ്‌പി സി ജി സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഡെറാഡൂൺ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സംഘടനയിലെ ഒരാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ 24 മണിക്കൂറില്‍ നടപടിയെടുത്ത സംഘടനയാണ് ഡിവൈഎഫ്‌ഐയെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. മാത്യു കുഴല്‍നാടനുമായി ബന്ധപ്പെട്ട ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടല്ലോയെന്നും എന്ത് നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മനു തോമസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ ചോദിച്ചു. പുറത്താക്കപ്പെട്ട സജേഷ്, അര്‍ജുന്‍ ആയങ്കിക്ക് സംഘടനപരമായ സഹായമല്ല നല്‍കിയതെന്നും വ്യക്തിപരമായ സഹായമാണെന്നും മനു പറഞ്ഞു.
മനു തോമസിന്റെ വാക്കുകള്‍: ”കോണ്‍ഗ്രസിലെ പലര്‍ക്കുമെതിരെ പലതും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതൊന്നും ഈ നിലയില്‍ അല്ല കൈകാര്യം ചെയ്യുന്നത്. മാത്യു കുഴല്‍നാടനുമായി ബന്ധപ്പെട്ട ഗൗരവമായ ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടല്ലോ. എന്ത് നടപടിയാണ് സ്വീകരിച്ചത്.”
”ഇവിടെ ഒരാളെക്കുറിച്ച് ഒരു ആക്ഷേപം ഉയര്‍ന്നു. 24 മണിക്കൂറില്‍ അയാള്‍ക്കെതിരെ നടപടിയെടുത്ത സംഘടനയാണിത്. ഇനിയും ഇത്തരക്കാരെ തള്ളി പറയും. പൊതുസമൂഹത്തെ ബോധ്യപ്പെടുത്തും. ഇത് ഡിവൈഎഫ്‌ഐ ഇവിടെ അവസാനിപ്പിക്കുന്നില്ല. ഇനിയും അത്തരമാളുകളുടെ സ്വാധീനത്തില്‍പ്പെട്ടവരുണ്ടെങ്കില്‍ അവരെ കണ്ടെത്തും. തിരുത്തിക്കും. തിരുത്തിയില്ലെങ്കില്‍ അവര്‍ക്ക് സംഘടനയ്ക്കുള്ളില്‍ നില്‍ക്കാന്‍ കഴിയില്ല. അതാണ് ഡിവൈഎഫ്‌ഐ. അതാണ് സംഘടനയുടെ മെറിറ്റ്.”
”സ്‌കൂള്‍ കുട്ടികളെ പീഡിപ്പിച്ചവരെയും കുഴല്‍പ്പണ കടത്തിയവരെയും സംരക്ഷിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്. ആരോപണം ഉയര്‍ന്ന് 24 മണിക്കൂറില്‍ ഏതെങ്കിലും സംഘടന നടപടി സ്വീകരിച്ചതായി കേട്ടിട്ടുണ്ടോ. ഏന്തെങ്കിലും തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ. പുറത്താക്കിയിട്ടുണ്ടോ. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ക്യത്യമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും നടപടിയെടുക്കുകയും ചെയ്തത് കൊണ്ടാണ് ഇത് ചര്‍ച്ചയായത്. അത് ഇനിയും തുടരും.”