തിരുവനന്തപുരം: കുപ്രസിദ്ധമായ ഉരുട്ടിക്കൊലയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിഐപി ബ്ലോക്കില്‍. ഇവര്‍്കകായി ജയിലധികൃതര്‍ തന്നെ പ്രത്യേക വാസസ്ഥലം ഒരുക്കുകയായിരുന്നു. പോലീസുകാരായ ഇവരെ മറ്റ് തടവുകാര്‍ മര്‍ദ്ദിക്കാനിടയുണ്ടെന്ന കാരണംപറഞ്ഞാണ് പ്രത്യേക വാസസ്ഥലം ഒരുക്കിയത്.
വി.ഐ.പികളെയും രോഗികളെയും ശാരീരിക അവശതയുള്ളവരെയുമൊക്കെ പാര്‍പ്പിക്കുന്ന ബ്ലോക്കാണിത്. രണ്ടുപേരെയും ഒരു സെല്ലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ജയില്‍ വേഷമായ വെള്ള മുണ്ടും ഷര്‍ട്ടും ധരിക്കണം. മുറിയില്‍ കട്ടിലില്ല, നിലത്ത് പായ വിരിച്ച് കിടക്കണം. ജയിലിലെ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്നു നേരവും ജയില്‍ ഭക്ഷണമാണ് നല്‍കുന്നത്.
ഇവര്‍ക്ക് പത്രങ്ങള്‍ വായിക്കാന്‍ ലഭ്യമാക്കി. തങ്ങള്‍ക്ക് വധശിക്ഷ നല്‍കിയതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇരുവരും വായിച്ചു. ഈ ബ്ലോക്കില്‍ ടി.വിയില്ലാത്തതിനാല്‍ വാര്‍ത്ത കാണാനായില്ല. ഇന്നലെ വൈകിട്ടോടെ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ജയിലിലെത്തി കണ്ടു. പകല്‍ മുഴുവന്‍ നിരവധി പൊലീസുദ്യോഗസ്ഥര്‍ കാണാനെത്തി.
സുപ്രീംകോടതി അപ്പീല്‍ തള്ളിക്കളഞ്ഞ് ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കും വരെ ഇരുവരെയും സാധാരണ തടവുകാരായി പരിഗണിക്കും. അടുത്തദിവസം മുതല്‍ ഇവരെ ജയില്‍ ജോലികള്‍ക്ക് നിയോഗിക്കും. വര്‍ക്ക്‌ഷോപ്പ്, കാര്‍പെന്ററി , പ്രസ് എന്നിവിടങ്ങളില്‍ ജോലിക്കയയ്ക്കും. ഇവിടെ വിദഗ്ദ്ധ ജോലികള്‍ക്ക് പരിശീലനം നല്‍കും. അല്ലെങ്കില്‍ ക്‌ളെറിക്കല്‍ ജോലികള്‍ക്കോ കണക്കെഴുത്തിനോ നിയോഗിക്കും. പൊലീസ് നല്‍കിയ സ്‌ക്രീനിംഗ് റിപ്പോര്‍ട്ടിലും ജയില്‍ ഡോക്ടറുടെ പ്രാഥമിക പരിശോധനയിലും ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
പ്രവീണ്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുന്‍ ഡിവൈ.എസ്.പി ഷാജിയും പൂജപ്പുര ജയിലിലുണ്ട്. വി.ഐ.പി തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള ഒന്നാം ബ്ലോക്കിലെ സെല്ലിലാണു ഷാജിയുടെ താമസം. തടവുകാര്‍ക്കു നിയമോപദേശം നല്‍കലും കത്തുകള്‍ തയ്യാറാക്കലുമാണ് ഷാജിയുടെ ജോലി. സര്‍ക്കാരിനും കോടതിക്കുമുള്ള അപ്പീലുകള്‍, പരാതികള്‍ എന്നിങ്ങനെ എല്ലാം എഴുതുന്നത് ഷാജിയാണ്. അപ്പീല്‍ റൈ?റ്റര്‍ സ്ഥാനത്തു നിന്നു സാക്ഷരതാ പ്രേരക് ആയി ഷാജിക്ക് അടുത്തിടെ സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ട്. ഷാജി അടക്കം 10 തടവുകാരാണു മ?റ്റുള്ളവരെ വിദ്യ അഭ്യസിപ്പിക്കുന്നത്.