പമ്പ:ശബരിമലയിൽ ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷയൊരുക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം പൊലീസിനെ ഉപയോഗിച്ച് പൊറാട്ട് നാടകം കളിക്കുന്നതിലും പ്രതിഷേധക്കാരെ മോശക്കാരാക്കി തീര്‍ക്കുന്നതിലും മുഖ്യമന്ത്രിയും സര്‍ക്കാരും വിജയിച്ചിരിക്കുന്നു എന്ന് ആക്ഷേപം .പ്രതിഷേധക്കാരെ മോശക്കാരാക്കി തീര്‍ക്കുന്നതിലും മുഖ്യമന്ത്രിയും സര്‍ക്കാരും വിജയിച്ചു .ഇതോടെ ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം ദര്‍ശനം നടത്താതെ പമ്പയില്‍ നിന്നും തിരിച്ചു. ഇവരെയുമായി പോലീസ് വാഹനം നിലയ്ക്കലിലേക്ക് പോയി. പത്ത് മണിക്കൂര്‍ നീണ്ട സംഭവ വികാസങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്. മനിതി സംഘത്തിലെ യുവതികള്‍ സ്വമനസാലെ തിരികെ പോകുന്നു എന്നാണ് എസ്പി അറിയിച്ചത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിലെ 11 യുവതികള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ എല്ലാ സംരക്ഷണവും സൗകര്യവും ഒരുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ മതിയായ പൊലീസിനെ വിന്യസിച്ച് സംരക്ഷണം ഒരുക്കാതെ യുവതികളെ പറ്റിക്കുകയായിരുന്നു. സന്നിധാനത്തും പമ്പയിലും പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും 50 പൊലീസുകാരുടെ അകമ്പടിയോടെയാണ് മിനിതി സംഘം മലകയറിയത്. ഇവരെ തടുക്കാന്‍ അതിന്റെ മൂന്നിരട്ടിയോളം ഭക്തരാണ് ഉണ്ടായിരുന്നത്.
സ്വയം മടങ്ങി പോകാമെന്ന് മനിതി സംഘത്തിലെ യുവതികള്‍ അറിയിച്ചു. ഏത് വിധേനയുമുള്ള സുരക്ഷ ഒരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യുവതികളെ അറിയിച്ചുവെന്നും എന്നാല്‍ അവര്‍ മടങ്ങാന്‍ തയ്യാറാവുകയായിരുന്നെന്നും പോലീസ് പറയുന്നു. മാത്രമല്ല സംഘം രണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും രണ്ടിലും രണ്ട് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. രണ്ട് പ്രാവശ്യം തങ്ങളെ സംഘം ആക്രമിച്ചു എന്നാണ് ഇവരുടെ പരാതി.അതേസമയം പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്ന് മനിതി സംഘം നേതാവായ ശെല്‍വി പറഞ്ഞു. ശബരിമല കയറാന്‍ വീണ്ടും തങ്ങള്‍ 11 പേരും എത്തുമെന്നും ശെല്‍വി വ്യക്തമാക്കി. പോലീസ് വാഹനത്തിലാണ് ഇവരെ നിലയ്ക്കല്‍ എത്തിക്കുക. തുടര്‍ന്ന് നിലയ്ക്കലില്‍ വെച്ച് സംഘം വന്ന വാഹനത്തിലേക്ക് ഇവരെ മാറ്റി തിരിച്ചയയ്ക്കും.
പൊലീസിന് തങ്ങളെ സന്നിധാനത്ത് എത്തിക്കാന്‍ ആവില്ലെന്ന് പറഞ്ഞ ശേഷമേ പിന്‍മാറൂ എന്ന് നിലപാടിലാണ് മനിതി സംഘം. ഭക്തരെ അറസ്റ്റ് ചെയ്തില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നിട്ടും രണ്ട് ജീപ്പുകളില്‍ കൊളളുന്ന ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കി. അതിന് ശേഷം യുവതികളെയും കൊണ്ട് ഏതാനും ദൂരം പോവുകമാത്രമാണ് ചെയ്തത്. ഇത് പൊലീസിന്റെ നാടകമാണെന്ന് വ്യക്തമാണ്. യുവതികളെ സന്നിധാനത്ത് എത്തിക്കണമെങ്കില്‍ വന്‍ പൊലീസ് സന്നാഹത്തത്തിന്റെയും മറ്റ് ഫോഴ്‌സുകളെ വിന്യസിച്ചും നടപ്പാക്കാമായിരുന്നു. അതിന് മുതിരാതെ അവര്‍ക്ക് സംരക്ഷണം ഒരുക്കി പക്ഷെ, ശബരിമല കര്‍മസമിതിയും മറ്റും വലിയപ്രതിഷേധം ഉണ്ടാക്കി. അത് ക്രമസമാധാനപ്രശ്‌നമുണ്ടാക്കി എന്ന് വരുത്തി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്.
മുമ്പും യുവതികള്‍ മലകയറാനെത്തിയപ്പോള്‍ ഇതേ തീരിയിലുള്ള നാടകമാണ് പിണറായി പൊലീസ് കളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതാണ് ഇതിനെല്ലാം തിരക്കഥ ഒരുക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. റഹ്നാഫാത്തിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിതയേയും പൊലീസ് ഷീല്‍ഡും ധരിപ്പിച്ച് സന്നിധാനത്തെ നടപ്പന്തല്‍ വരെ എത്തിച്ചെങ്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം പിന്‍മാറുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖികയും ഇത്തരത്തില്‍ പിന്‍മാറി. പിന്നീട് ആന്ധ്രാസ്വദേശിയായ യുവതി ഗര്‍ഭപാത്രം നീക്കിയ ശേഷം മലകയറാന്‍ എത്തിയെങ്കിലും അവര്‍ക്കും പൊലീസ് മതിയായ സംരക്ഷണം ഉറപ്പാക്കാത്തതിനാല്‍ തിരിച്ചിറങ്ങിയിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.30നാണ് മനിതി സംഘം ശബരിമല കയറാന്‍ പമ്പയിലെത്തിയത്. മലകയറി തുടങ്ങിയപ്പോഴേ ഭക്തരുടെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പമ്പയിലേക്ക് എത്തി കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ പിന്മാറില്ലെന്നായിരുന്നു ഇവര്‍ പോലീസിനെ അറിയിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പോലീസ് പ്രതിഷേധ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി മനിതി സംഘത്തെ മല കയറ്റാന്‍ പോലീസ് ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പമ്പയില്‍ നിന്നും അമ്പത് മീറ്റര്‍ കയറിയപ്പോഴേ പ്രതിഷേധവുമായി ഇരുന്നൂറിലധികം ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന് തിരികെ ഓടിയ സംഘം ഗാര്‍ഡ് റൂമില്‍ അഭയം തേടി. ഇവിടുന്ന് പിന്നീട് സംഘത്തെ പോലീസ് വാഹനത്തിലേക്ക് മാറ്റി. എസ്പിയും മനിതി സംഘവും പോലീസ് വാഹനത്തില്‍ അര മണിക്കൂറോളം ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സംഘം സ്വയം മടങ്ങാന്‍ തയ്യാറായെന്ന് എസ്പി അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് നിര്‍ബന്ധപൂര്‍വ്വം മടക്കി അയയ്ക്കുന്നതാണെന്ന് ആയിരുന്നു മനിതി സംഘം നേതാവ് ശെല്‍വിയുടെ പ്രതികരണം.