ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച യുവാവിനെ പോലീസ് എറിഞ്ഞ്‌ വീഴ്ത്തി !!ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ഗുരുതര പരിക്ക്.കടുത്ത പ്രതിഷേധം ! പോലീസുകാരന് സസ്‌പെന്‍ഷന്‍.

കൊല്ലം :പോലീസിന്റെ ക്രൂരത കൂടുന്നു ! കൊല്ലം കടയ്ക്കയലില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി . നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് യുവാവിന് തലയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ധിഖിനെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ രൂപം കൊണ്ടിട്ടുണ്ട്. സംഭവത്തിൽ ഒരു പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. സിഐ ചന്ദ്ര മോഹൻ എന്ന പൊലീസുകാരനെയാണ് സസ്‌പെന്റ് ചെയ്തത്. ഇത് കൂടാതെ വാഹന പരിശോധനാ സംഘത്തിലുണ്ടായ മറ്റ് പൊലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടും കൊല്ലം റൂറൽ എസ്‌പി ഹരിശങ്കർ ഉത്തരവിട്ടു. സംഭവത്തിൽ ഹൈക്കോടതി ഉത്തരവും ലംഘിച്ചു കൊണ്ടാണ് പൊലീസ് വാഹന പരിശോധന നടത്തിയത് എന്നാണ് ഉയരുന്ന ആക്ഷേപം. വളവുള്ള ഇടത്താണ് പൊലീസ് പരിശോധനക്കായി നിർത്തിയത് എന്നും നാട്ടുകാർ ആരോപിക്കുന്നു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയുണ്ടായി. ഹെൽമെറ്റ് ലംഘനങ്ങൾക്കെതിരെ നടപടിയാകാം, എന്നാൽ ഹെൽമെറ്റ് വേട്ട അരുതെന്ന് പൊലീസ് മേധാവിയടക്കം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അപകടം ഉണ്ടായത്. സസ്‌പെൻഷൻ നടപടി തുടങ്ങിയതോടെ നാട്ടുകാർ ശാന്തരായിട്ടുണ്ട്. യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് അപകടത്തിന് ദൃക്‌സാക്ഷികളായവർ പറഞ്ഞത്. വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നല്കിയത് കഴിഞ്ഞ ആഴ്‌ച്ചയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശോധന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റോഡിന് നടുവിൽ നിന്ന് ഹെൽമറ്റ് ഇല്ലാത്തവരെ പിടിക്കാനോ അവരെ പിന്തുടരാനോ പാടില്ല, ക്യാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഇത്തരം നിയമലംഘകരെ കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ മാനദണ്ഡം പൊലീസ് പാലിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇത്തരത്തിൽ വാഹന പരിശോധനയ്ക്കിടെ അപകടത്തിൽപ്പെട്ട മലപ്പുറം രണ്ടത്താണി സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

അതിനിടെ വാഹനപിഴകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിൽ ടാർഗറ്റും നൽകി കൊണ്ട് ഉത്തരവ് പുറത്തുവന്നിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുതൽ തുടർന്നങ്ങോട്ടുള്ളവരോട് 500 രൂപ മുതൽ നാലു ലക്ഷം രൂപവരെ പിഴതുകയായി ഈടാക്കണമെന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്. അതുകൊണ്ടുതന്നെ ആവശ്യമായ പേപ്പറുകൾ ഇല്ലാതെ വണ്ടിയുമായി പുറത്തിറങ്ങുന്നത് ബുദ്ധിയല്ലെന്ന് അറിയുക.ടാർഗറ്റ് അച്ചീവ് ചെയ്യുന്നതിനു വേണ്ടി ഇനിമുതൽ ചെറിയ പിഴവുകൾപോലും മോട്ടോർവാഹനവകുപ്പുകാർ ക്ഷമിക്കില്ലെന്ന് അറിയുക. ഫ്ളൈയിങ് സ്‌ക്വാഡായിരിക്കും കൂടുതൽ കണിശക്കാർ. സ്‌ക്വാഡിലെ മൂന്ന് അസിസ്റ്റന്റ്മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഓരോരുത്തരും മാസം അഞ്ഞൂറ് കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് മാത്രമല്ല, പിഴയായി നാലുലക്ഷം രൂപയും ഈടാക്കിയിരിക്കണം.സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ചന്ദ്രമോഹനെ സസ്‌പെന്റു ചെയ്തു. പരിശോധനയില്‍ പങ്കെടുത്ത മറ്റ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. സംഭവത്തില്‍ ശക്തമായ നടപടിയെടുത്തുവെന്ന് റൂറല്‍ എസ്.പി പ്രതികരിച്ചു.ഹെല്‍മെറ്റ് ലംഘനങ്ങള്‍ക്ക് എതിരെ നടപടിയാകാം, എന്നാല്‍ ഹെല്‍മറ്റ് വേട്ട അരുതെന്ന് പോലീസ് മേധാവി ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.

Top