ഇളയ മകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടി ;പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ :ഇരട്ട വേദനയിൽ ഒരു കുടുംബം

സ്വന്തം ലേഖകൻ

മംഗലാപുരം: ഇളയ മകൾ മൂത്ത മകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടി. പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുഹമ്മദ് എന്നയാളാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇളയ മകളെയും മൂത്ത മകളുടെ ഭർത്താവിനെയും ജൂലൈ എട്ട് മുതലാണ് ഇരുവരെയും കാണാതായതെന്ന് പിതാവ് പറഞ്ഞു.മൂത്തമകൾ സൗദയും മുസ്ത്വഫ എന്ന യുവാവും തമ്മിലുള്ള വിവാഹം ഒൻപത് മാസങ്ങൾക്ക് മുൻപാണ് നടന്നത്.

മകളും മരുമകനും പലപ്പോഴും വീട് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഈ അവസരങ്ങളിൽ, ഇളയ മകൾ റൈഹാനയുമായി മുസ്ത്വഫ ബന്ധം സ്ഥാപിക്കുകയുമായിരുന്നുവെന്നുവെന്നും മുഹമ്മദ് പറയുന്നു.

വിവാഹശേഷം സൗദയും മുസ്ത്വഫയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി മുഹമ്മദ് വ്യക്തമാക്കി. സൗദ ഭർത്താവിന്റെ വീട്ടിൽനിന്നും പിണങ്ങി വന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

ജൂലൈ എട്ടിന് രാവിലെ മുസ്ത്വഫയും മാതാവും സൗദയുടെ വീട്ടിൽ കാറിൽ വരികയും, ആ സമയത്ത് ആരോടും പറയാതെ റൈഹാന അതേ കാറിൽ ഒരു ബാഗുമായി മുസ്ത്വഫയ്‌ക്കൊപ്പം പോവുകയായിരുന്നു. പിന്നീട് റൈഹാന വീട്ടിൽ തിരിച്ചെത്തിയില്ല. സംഭവത്തിൽ ബെൽത്തങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Top