കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരന്‍; ശിക്ഷ വെള്ളിയാഴ്ച വിധിക്കും

aadu-antony

കൊല്ലം: ഒടുവില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പൊലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസിലാണ് ആട് ആന്റണി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകം (ഐപിസി 302), കൊലപാതക ശ്രമം (307), തെളിവു നശിപ്പിക്കല്‍ (201), വ്യാജരേഖ ചമയ്ക്കല്‍ (468), വ്യാജരേഖ യഥാര്‍ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍ (471), ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേല്‍പ്പിക്കല്‍ (333), ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012 ജൂണ്‍ 25നു രാത്രി പാരിപ്പള്ളി മടത്തറ റോഡില്‍ പാരിപ്പള്ളി ജവാഹര്‍ ജംക്ഷനില്‍ വാഹന പരിശോധയ്ക്കിടെയാണു പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ള കുത്തേറ്റു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗ്രേഡ് എസ്‌ഐ ജോയി ഒരു മാസത്തോളം ചികില്‍സയിലായിരുന്നു. സംഭവസ്ഥലത്തുനിന്നു വാനില്‍ കടന്ന ആന്റണി 2015 ഒക്ടോബര്‍ 13നു കോയമ്പത്തൂര്‍പാലക്കാട് അതിര്‍ത്തിയില്‍ നിന്നാണു പിടിയിലായത്.

Top