കൊച്ചി:പ്രമുഖ നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ശ്രീകുമാര്‍ മേനോനെ അന്വേഷണ സംഘം അടുത്ത ഞായറാഴ്ച്ച ചോദ്യം ചെയ്തേക്കും.ശ്രീകുമാര്‍ മേനോന്റെ ഓഫീസിലും അന്വേഷണ സംഘം റെയ്ഡ് നടത്തി.ശ്രീകുമാര്‍ മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്‌തേക്കും.
പരാതിയില്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.
ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്കാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ശ്രീകുമാര്‍ മേനോന് വേണ്ടി നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ പരസ്യ കമ്പനി തന്റെ മേല്‍നോട്ടത്തിലുള്ള ഒരു ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി ചെക്കും ലെറ്റര്‍ പാഡും ഒപ്പിട്ടു നല്‍കി. ഇത് ദുരുപയോഗം ചെയ്യുമെന്ന് ഭയമുണ്ടെന്നും മഞ്ജു പരാതിയില്‍ പറയുന്നു.മഞ്ജു വാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്ന ലെറ്റര്‍ ഹെഡും മറ്റ് രേഖകളും കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്. പരിശോധന മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കേസില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറഞ്ഞിരുന്നു.പരാതിക്കു മറുപടിയായി ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവവും മഞ്ജുവിന്റെ കൂടെപ്പിറപ്പാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017-ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.
മഞ്ജുവിന് എതിരെ ഫേസ്ബുക്കിലൂടെ ശ്രീകുമാർ മേനോൻ രംഗത്ത് എത്തിയിരുന്നു. ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു….നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?
നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവശ്യം പറഞ്ഞു. കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീയെന്ന്.(ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നമ്മള്‍ ഒരു നാള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് വന്ന നിന്റെ ഒരു ആത്മാര്‍ഥ സുഹൃത്തിന്റെ ഫോണ്‍കോള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു ഒരു ഉദാഹരണമായി).സ്‌നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപ്പെട്ട ബന്ധങ്ങള്‍.
എന്റെ ബുദ്ധിയിലും സ്‌നേഹത്തിലും നീ ഉണ്ടാക്കിക്കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്. വീട്ടില്‍ നിന്നിറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയേ ഉള്ളൂവെന്ന് പറഞ്ഞ് ആശങ്കപ്പെട്ടിരുന്ന നിന്റെ കൈയിലേക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വച്ച് തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞതും നീ മറന്നു…ഇങ്ങനെ നീണ്ടു ആ പോസ്റ്റ്.
ഈ സംവിധായകൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നു. സൈബർ ആക്രമണങ്ങൾക്ക് ശ്രീകുമാരമേനോന് ഒത്താശ ചെയ്യുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലാണ്. കുറെ മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നു. തനിക്കെതിരെ സംഘടിതമായ നീക്കമാണ് നടക്കുന്നത്. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം. പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ നേരിട്ട്കണ്ടാണ് നടി സ്വന്തം കൈപ്പടയിൽ എഴുതിയ പരാതി നൽകിയത്.തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ശ്രീകുമാരമേനോന്റെ പുഷ് എന്ന കമ്പനിയായിരുന്നു. ഇതിനായി കൈമാറിയ തന്റെ ഔദ്യോഗികമായ ലെറ്റർ പാഡും രേഖകളും ദുരുപയോഗിക്കുകയാണ്. ഒടിയൻ സിനിമയ്ക്ക് ശേഷമാണ് തനിക്കെതിരെ ആക്രമണങ്ങൾ ശക്തമായത്. ഇതിനൊപ്പം തനിക്കെതിരെ സംഘടിതമായി പ്രവർത്തിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന ഓഡിയോയും ഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്. അപകീർത്തികരമായ പ്രചാരണങ്ങൾ നടക്കുന്നത് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘടിതമായ ആക്രമണം നടക്കുന്നതായി അറിഞ്ഞത്. അപകീർത്തിപ്പെടുത്തൽ മാത്രമല്ല, അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും മഞ്ജു ആരോപിക്കുന്നു.