കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നു. ഗൂഢാലോചന കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് തുല്യമാണെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന. യോഗത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറും പങ്കെടുക്കും.കൃത്യം നടത്തിയത് ദിലീപിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നും കൃത്യം ചെയ്തവർക്ക് നടിയോട് വൈരാഗ്യമില്ലെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. നിലവിൽ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാർ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാകും.അതേസമയം ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പോലീസ് നീക്കത്തിൽ ദുരൂഹതയുണ്ടെന്നും കരൂ തുന്നവർ ഉണ്ട് .
അതേസമയം ഈ കേസിൽ ഒന്നാം പ്രതിയായി ജയിലിൽ കിടക്കുന്ന പൾസർ രണ്ടാം പ്രതിയാകുമ്പോൾ ഒന്നാം പ്രതി പുറത്ത് നിൽക്കുന്ന നിയമപ്രതിസന്ധി ഉയരും .അതല്ലെങ്കിൽ സുനിൽ കുമാറിന് ജാമ്യം ലഭിക്കണം .കുറ്റപത്രം കൊടുക്കപ്പെട്ടു വിചാരണ തടവുകാരനായ സുനിക്ക് ജാമ്യം കൊടുക്കാനാകുമോ ?അതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് ശ്രമിക്കും .അതിനായുള്ള നീക്കം തുടങ്ങിയതായി സൂചനയുമുണ്ട് .അതുമാത്രമല്ല ഫാൻസുകളുടെ അതിരുവിട്ട പ്രകടനവും വിനയാകാൻ സാധ്യതയുണ്ട്.നിലവിലെ മുഖ്യ പ്രതി പൾസർ ജയിലിൽ കിടക്കുകയും ഒന്നാം പ്രതി ജയിലിനു പുറത്തും നില്ക്കുന്നതാകും പോലീസ് ചൂണ്ടിക്കാട്ടുക. പൾസറിനേക്കാൾ കടുപ്പമുള്ള പ്രതിയായി കഴിഞ്ഞാൽ പൾസർ ജയിലിൽ കിടക്കുന്നതിന്റെ അതേ നിരീക്ഷണങ്ങൾ ദിലീപിനും ബാധകമാകും എന്നാകും വരിക.
ദിലീപിനായി ജാമ്യം ലഭിച്ചപ്പോൾ കിട്ടിയ വൻ സ്വീകരണം ദിലീപിന്റെ സ്വാധീനം കാണിക്കുന്നു എന്നും കുറ്റം ഇല്ലാതാക്കാനും, തെളിവുകളേയും സാക്ഷികളേയും സ്വാധീനിക്കാനും കഴിയും എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും.പുതിയ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായാല്‍ കേരളം ഇതുവരെ കാണാത്ത പല കാഴ്ചകളും കാണേണ്ടിവരുമോ എന്നാണ് ചോദ്യം ഉയരുന്നത്.വന്‍ സ്വീകരണം ഒരു ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ദിലീപ്. എന്നിരുന്നാലും ആരാധകരും സിനിമ താരങ്ങളും അടക്കം വന്‍ നിരയായിരുന്നു ദിലീപിനെ സ്വീകരിക്കാന്‍ ആലുവ ജയിലിന് മുന്നില്‍ എത്തിയിരുന്നത്.
കേസില്‍ ദിലീപ് ഒന്നാം പ്രതി ആക്കപ്പെട്ടാല്‍ നിലവില്‍ അനുവദിക്കപ്പെട്ട ജാമ്യത്തിന്റെ കാര്യം എന്താകും എന്നാണ് ചോദ്യം. ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സുനി അകത്ത് കിടക്കുമ്പോള്‍ ദിലീപ് ഒന്നാം പ്രതിയാകുമ്പോള്‍ പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. അങ്ങനെ വരുമ്പോള്‍ രണ്ടാം പ്രതിക്ക് ജാമ്യം ലഭിക്കാതെ ഒന്നാം പ്രതി പുറത്തിറങ്ങി നടക്കുന്ന സാഹചര്യം ഉണ്ടാകും.
കേസിൽ 26 പേരുടെ രഹസ്യമൊഴികൾ ഉൾപ്പെടെയുള്ളവ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലായ ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽഫോണ്‍ മാത്രമാണ് കണ്ടെടുക്കാനുള്ളത്. ഇത് കണ്ടെത്താൻ സാധിച്ചില്ലെന്നും തുടർന്നും ഇതിനായുള്ള അന്വേഷണം നടക്കുമെന്നും അറിയിച്ചാകും അന്വേഷണംഘം കുറ്റപത്രം സമർപ്പിക്കുക.അതേസമയം ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച തന്നെ സമർപ്പിക്കുമെന്നാണ് സൂചന. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാവും പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ എല്ലാം പഴുതുകളും അടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയാറാക്കുന്നത്.