മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു; അമ്മ കാമുകനെ കെട്ടാന്‍ തീരുമാനിച്ചു മകള്‍ ബ്രിട്ടിനില്‍ നിന്നും ഫേയ്‌സ് ബുക്ക് സുഹൃത്തിനെ തേടി കേരളത്തിലെത്തി

ആലുവ: യുകെ മലയാളികളെ ഞെട്ടിച്ച് സിനിമാക്കഥയെ വെല്ലുന്ന കുടുംബകഥ. മലയാളികളായ ദമ്പതികള്‍ തമ്മില്‍ വേര്‍പിരിഞ്ഞതോടെ അമ്മ കാമുകനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട മകള്‍ ഫേയ്‌സ് ബുക്ക് സുഹൃത്തിനെ തേടി കേരളത്തിലെത്തി. വീട്ടിലറിയിക്കാതെ നാട്ടിലെത്തിയ പെണ്‍കുട്ടിയെ കോടതി ഇടപെടലില്‍ തിരിതെ അയച്ചു.

ബ്രിട്ടന്‍ പൗരത്വം സ്വീകരിച്ച ദമ്പതിമാരുടെ മകളാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. നിയമപരമായി ബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് മാതാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയതില്‍ പ്രതിഷേധിച്ചാണ് മകള്‍ കേരളത്തിലെത്തിയത്. അങ്കമാലി തുറവൂര്‍ സ്വദേശികളായ ദമ്പതിമാരുടെ മകളാണ് വ്യാഴാഴ്ച കോടതി ഇടപെട്ടതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി തിരികെ പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്കമാലി തുറവൂര്‍ സ്‌കൂളിന് സമീപമുള്ള ദമ്പതിമാര്‍ വിവാഹത്തിനു ശേഷം വര്‍ഷങ്ങളായി ബ്രിട്ടനിലാണ്. അവിടെ പൗരത്വവും സ്വീകരിച്ചു. അടുത്തിടെ ഇരുവരും നിയമപരമായി വിവാഹ ബന്ധവും വേര്‍പെടുത്തി. ഇതിനിടെ ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങിയെത്തി.

ഭാര്യയും ബിരുദ വിദ്യാര്‍ത്ഥിനിയായ ഏക മകളും ലണ്ടനില്‍ താമസം തുടര്‍ന്നു. പിന്നീട് മാതാവ് രണ്ടാം വിവാഹത്തിന് തയ്യാറെടുത്തതോടെ പ്രതിഷേധിച്ച് മകള്‍ കേരളത്തിലേക്ക് വരികയായിരുന്നു.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിനെ വിവരമറിയിച്ചു. കഴിഞ്ഞ 26 ന് നെടുമ്പാശ്ശേരിയിലെത്തിയ പെണ്‍കുട്ടിയെ ഇയാളെത്തി കൂട്ടിക്കൊണ്ടുപോയി താമസിക്കുന്നതിന് സൗകര്യമൊരുക്കി. സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകനായ ഇയാള്‍ പെണ്‍കുട്ടിക്ക് വിനോദ സഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കുന്നതിനും സൗകര്യം ഏര്‍പ്പാടാക്കി.

ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ മകളെ കാണുന്നില്ലെന്ന വിവരം നാട്ടിലറിയിച്ചു. പാസ്പോര്‍ട്ടും കാണാത്തതിനെ തുടര്‍ന്ന് കേരളത്തിലേക്ക് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച് ബന്ധുക്കള്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കി.

പോലീസ് പരിശോധനയില്‍ പെണ്‍കുട്ടി ആലപ്പുഴ ജില്ലയിലുണ്ടെന്ന് വ്യക്തമായി. ഇതിനിടെ പെണ്‍കുട്ടി തേവര പോലീസില്‍ നേരിട്ട് ഹാജരായി. തുടര്‍ന്ന് അങ്കമാലി പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായതിനാല്‍ യുവാവിനെതിരെ കേസെടുത്തില്ല.

തിരികെ ബ്രിട്ടനിലേക്ക് പോകാന്‍ സമ്മതമാണെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. നേരത്തെ കേരളത്തിലെത്തിയിരുന്ന പിതാവാണ് പെണ്‍കുട്ടിക്ക് തിരികെ പോകുന്നതിനുള്ള വിമാന ടിക്കറ്റെടുത്തു നല്‍കിയത്.

വിവരങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമി

Top