ന്യുഡൽഹി :ബിജെപിയെയും പ്രധാനമന്ത്രിയെയും ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത് ബിജെപിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു .കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയിലും വന്‍ വര്‍ധനയും ഉണ്ടായിരിക്കുന്നു.രാഹുല്‍ ഗാന്ധിയെ ഒരു നേതാവെന്ന നിലയില്‍ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.ദക്ഷിണേന്ത്യയില്‍ രാഹുലിന് എതിരാളികളില്ല..ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരാളികളേ ഇല്ലെന്നാണ് പൊളിറ്റിക്കല്‍ ഇന്‍ഡക്‌സ് പറയുന്നത്. 40 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രിയായി വരണമെന്നാണ് നിര്‍ദേശിച്ചത്. നരേന്ദ്ര മോദിയെ 37 ശതമാനം പേര്‍ പിന്തുണച്ചു. അതേസമയം ഒരു നേതാവിന്റെ ജനപ്രീതി പാര്‍ട്ടിക്ക് മൊത്തം ഗുണകരമാവില്ലെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. അതുകൊണ്ട് മോദിയുടെ ജനപ്രീതിയില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പുപറയാനാവില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ജനപ്രീതി പുറത്തുവിട്ട് പൊളിറ്റിക്കല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സര്‍വേ ഞെട്ടിച്ചിരിക്കുകയാണ് . . ബിജെപിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും ജനപ്രിയ നേതാവാണെന്നും സര്‍വേ പറയുന്നു.
മുസ്ലീം വോട്ടുകള്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ജനപ്രിയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. 56 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. മോദിക്ക് വെറും 16 ശതമാനം പിന്തുണയാണ് ലഭിച്ചത്. വനിതാ വോട്ടര്‍മാരില്‍ 47 ശതമാനവും അദ്ദേഹത്തെയാണ് പിന്തുണച്ചത്. സ്ത്രീകള്‍ക്കിടയില്‍ 31 ശതമാനത്തിന്റെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഗ്രാമീണ, നഗര മേഖലകളിലും മോദിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 33, 48 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. നഗരമേഖലകളില്‍ 30 ശതമാനം പേരാണ് രാഹുലിനെ പിന്തുണച്ചത്.
അതേസമയം ദക്ഷിണേന്ത്യയും ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളും തമ്മിലുള്ള പോരാട്ടമായിരിക്കും 2019ലെ തിരഞ്ഞെടുപ്പെന്നും ഇവര്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന് ഇത്തവണ മികച്ച സാധ്യത ഉണ്ടെന്നും ഇവര്‍ സൂചിപ്പിക്കുന്നു. മഹാസഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ആത്മവിശ്വാസമേകുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.
രാഷ്ട്രത്തിന്റെ സ്പന്ദനം എന്താണെന്നറിയാനാണ് ഇവര്‍ സര്‍വേ സംഘടിപ്പിച്ചത്. 46 ശതമാനം പേരാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ വരണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ നേതൃത്വത്തിലാണ് നടന്നത്. രാജ്യത്തെ 540 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി ടെലഫോണിക് ഇന്റര്‍വ്യൂകളിലൂടെയാണ് ഇവര്‍ സര്‍വേ നടത്തിയത്. ഓഗസ്റ്റ് 25നും ഒക്ടോബര്‍ 31നും ഇടയിലാണ് സര്‍വേ സംഘടിപ്പിച്ചത്. അതേസമയം സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു.
ഉത്തരേന്ത്യ, പശ്ചിമേന്ത്യ, കിഴക്കേ ഇന്ത്യ എന്നിവിടങ്ങളില്‍ മോദിക്ക് ജനപ്രീതി വര്‍ധിച്ചിരിക്കുകയാണ്. ഇവിടെയുള്ളവര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി ബഹുദൂരം മുന്നിലാണ്. ഉത്തരേന്ത്യയില്‍ 45 ശതമാനം മോദിയെ പിന്തുണയ്ക്കുമ്പോള്‍ രാഹുലിനെ 27 ശതമാനമാണ് പിന്തുണച്ചത്. കിഴക്കേ ഇന്ത്യയില്‍ 50 ശതമാനം പേരാണ് അദ്ദേത്തെ പിന്തുണച്ചത്. പശ്ചിമേന്ത്യയില്‍ 52 ശതമാനത്തിലധികം പേര്‍ മോദിയുടെ പേരാണ് നിര്‍ദേശിച്ചത്.
മോദിക്ക് തല്‍ക്കാലം എതിരാളികളില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവ് പറയുന്നു. എന്നാല്‍ മോദിയുടെ ജനപ്രീതിയില്‍ കാര്യമായ ഇടിവുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. 2014ല്‍ രാഹുല്‍, മന്‍മോഹന്‍ സിംഗ്, സോണിയാ ഗാന്ധി എന്നിവരുടെ ജനപ്രീതി ഒരുമിച്ച് ചേര്‍ക്കുന്നതിനേക്കാള്‍ ഇരട്ടിയായിരുന്നു മോദിയുടെ ജനപ്രീതി. 2017ല്‍ ഇത് മൂന്നിരട്ടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ കുറച്ച് അകലം മാത്രമാണ് ഉള്ളത്. ഇത് 2019 ആവുമ്പോഴേക്ക് മോദിക്ക് തിരിച്ചടിയാവുന്ന തരത്തിലേക്ക് വളരുമെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ 44 ശതമാനം പേര്‍ സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. 30 ശതമാനം പേര്‍ അസംതൃപ്തി രേഖപ്പെടുത്തി. 20 ശതമാനം പറഞ്ഞത് ശരാശരി ആണെന്നാണ്. ബിജെപി ഭരിക്കുന്നതും അല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ മോദി സര്‍ക്കാരില്‍ സംതൃപ്തി അറിയിച്ചിട്ടു. ഇതില്‍ എന്‍ഡിഎ ഭരിക്കുന്ന 19 സംസ്ഥാനങ്ങളിലെ 48 ശതമാനം വോട്ടര്‍മാര്‍ മോദിയെ പിന്തുണച്ചു. ബാക്കിയുള്ള 11 സംസ്ഥാനങ്ങളില്‍ 39 ശതമാനവും സര്‍ക്കാര്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ ഇനിയും മുന്നോട്ട് പോയാല്‍ ബിജെപിയുടെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാവുമെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. സിബിഐ വിവാദം, ആര്‍ബിഐ, സുപ്രീം കോടതി വിവാദം എന്നിവ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇത് ശക്തമായാല്‍ ബിജെപിക്ക് 200 സീറ്റ് പോലും ലഭിക്കില്ല. അതേസമയം കോണ്‍ഗ്രസിനും വലിയ പ്രതീക്ഷ വേണ്ടെന്ന് യാദവ് പറയുന്നു. അവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം വിലയിരുത്തുന്നു.
വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, ശുദ്ധജല വിതരണം എന്നിവയാണ് പ്രധാന പ്രശ്‌നമായി എല്ലാവരും ഉയര്‍ത്തിക്കാണിച്ചത്. അതേസമയം ജാതി വോട്ടുകളില്‍ കോണ്‍ഗ്രസ് പിന്നിലാണെന്ന് സര്‍വേ പറയുന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും മോദി പ്രിയങ്കരനാണെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. വിവിധ വിഭാഗങ്ങളിലെ 48 ശതമാനത്തിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. രാഹുലിന് 31 ശതമാനം പിന്തരുണയാണ് ലഭിച്ചത്. എസ്‌സി വിഭാഗത്തിലും ഒബിസിയിലും മോദി തന്നെയാണ് പ്രിയങ്കരന്‍.