പളളൂര്‍: മാഹിയിലെ സിപിഎം നേതാവ് കണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജെറിന്‍ സുരേഷാണ് കസ്റ്റഡിയിലുളളത്. പ്രതിയെ വിവാഹദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ വീട്ടില്‍ നിന്നും വിവാഹത്തിന് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നാലെ ജെറിന്റെ ബന്ധുക്കള്‍ പളളൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
കണിപ്പൊയില്‍ ബാബുവിനെ വധിച്ചത് പുതുച്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. പ്രതികളെ പിടികൂടാന്‍ ഇതുവരെയും പുതുച്ചേരി പൊലീസിന് സാധിച്ചിട്ടില്ല. നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം പ്രതികള്‍ പുതുച്ചേരി പൊലീസ് പരിധി വിട്ടതായും ഒളിവിലാണെന്നുമുളള സംശയമാണ് പൊലീസിനുളളത്. സംയുക്ത പൊലീസ് സംഘം അന്വേഷിക്കാത്തതിനാലാണ് കേസന്വേഷണം ഇഴയുന്നതെന്ന് ആരോപണമുണ്ട്.