കോട്ടയം: അയ്മനത്ത് രാഷ്ട്രീയസംഘട്ടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ആമ്രകസംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ബുധനാഴ്ച രാത്രി 7.45ന് അയ്മനം ചിറ്റക്കാട്ട് കോളനിയിലാണ് സംഭവം. കോളനിയില്‍ കൊടിമരം നശിപ്പിക്കുകയും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആര്‍.എസ്.എസുകാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ കോണ്‍ഗ്രസ്-ആര്‍.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനിടെ കോളനിയിലെ ഒരുവീട്ടില്‍ ആര്‍.എസ്.എസുകാര്‍ യോഗം ചേര്‍ന്നത് ചോദ്യംചെയ്തിനത്തെുടര്‍ന്ന് അയ്മനം സ്വദേശി ഷാജഹാന്‍െറ (27) തലയടിച്ചുപൊട്ടിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന് കോളനിവാസികള്‍ യോഗംചേരാനത്തെിയ ആര്‍.എസ്.എസ് സംഘത്തിനുനേരെ കല്ളെറിയുകയായിരുന്നുവത്രേ. കല്ളേറില്‍ പരിക്കേറ്റ് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അയ്മനം രശ്മിയില്‍ ശരത് (25), മിതേഷ് (28) എന്നിവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റുവെങ്കിലും ആരും ആശുപത്രിയില്‍ ചികിത്സതേടിയത്തെിയില്ല. വിവരമറിഞ്ഞത്തെിയ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന് ആര്‍.എസ്.എസ് നേതാക്കളുടെ നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. നേതാക്കളും പൊലീസും തമ്മില്‍ രാത്രി വൈകി നടന്ന ചര്‍ച്ചക്കൊടുവില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കസ്റ്റഡിയില്‍വെക്കുകയും ബാക്കിയുള്ള മൂന്നുപേരെ വിട്ടയച്ചു.