മലപ്പുറം: അട്ടിമറികളൊന്നും നടന്നില്ല. ത്രിബിൾ സ്ട്രോങ്ങായി ഇ.ടി. മുഹമ്മദ് ബഷീർ വിജയക്കൊടി പാറിച്ചു .അടിച്ചുവീശിയ യു.ഡി.എഫ് തിരമാലകളിൽ പി.വി. അൻവർ മുങ്ങിപ്പോയി. പൊന്നാനി മണ്ഡലത്തിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷം സ്വന്തമാക്കി ഹാട്രിക് നേട്ടവുമായി ഇ.ടി. തന്നെ ലോക്സഭയിലുണ്ടാകും. 1,81,569 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായ ഇ.ടി. മുഹമ്മദ് ബഷീർ എതിർ സ്ഥാനാർഥിയായ പി.വി. അൻവറിനെ മലർത്തിയടിച്ചത്. വോട്ടെണ്ണലിെൻറ ഒരു ഘട്ടത്തിലും ഇ.ടിക്ക് ഭീഷണിയുണ്ടായില്ല.
1,81,569 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായ ഇ.ടി. മുഹമ്മദ് ബഷീർ എതിർ സ്ഥാനാർഥിയായ പി.വി. അൻവറിനെ മലർത്തിയടിച്ചത്. വോട്ടെണ്ണലിെൻറ ഒരു ഘട്ടത്തിലും ഇ.ടിക്ക് ഭീഷണിയുണ്ടായില്ല. ഒന്നാഞ്ഞു പിടിച്ചാൽ മണ്ഡലത്തിൽ വിജയസാധ്യതയുണ്ടെന്ന് കണ്ടാണ് ഇടതുമുന്നണി നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ കളത്തിലിറക്കിയത്. </p><p>ഇടതു മണ്ഡലങ്ങളായ തവനൂർ, പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ ഭൂരിപക്ഷം വർധിപ്പിക്കാനാവുമെന്നും തൃത്താല, തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ എന്നീ യു.ഡി.എഫ് മണ്ഡലങ്ങളിൽ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാവുമെന്നും അൻവറിെൻറ കോൺഗ്രസ് പാരമ്പര്യം തുണക്കുമെന്നും ഇടതു ക്യാമ്പുകൾ പ്രതീക്ഷിച്ചു.
എന്നാൽ സ്പീക്കർ ശ്രീരാമകൃഷ്ണെൻറ പൊന്നാനിയിലും മന്ത്രി കെ.ടി. ജലീലിെൻറ തവനൂരിലും ഇ.ടിയാണ് മുന്നേറിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനെ കൈവിട്ട താനൂരിലും കോട്ടക്കൽ, തിരൂർ, തിരൂരങ്ങാടി, തൃത്താല എന്നീ യു.ഡി.എഫ് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം നേടാനായി. 1,08,256 വോട്ടുമായി എൻ.ഡി.എ കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി.
സി.പി.എം കണക്കുകൂട്ടൽ തകർന്നു .പണമുള്ളവരെ മത്സരിപ്പിച്ചാൽ വിജയിപ്പിക്കാമെന്ന സി.പി.എമ്മിെൻറ കണക്കുകൂട്ടൽ തകർന്നതായി പൊന്നാനി മണ്ഡലത്തിൽ നിന്ന് വിജയിച്ച ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. കേരളത്തിൽ ഫാഷിസത്തെ തടയാൻ സി.പി.എമ്മിന് മാത്രമേ സാധിക്കൂവെന്നതായിരുന്നു അവരുടെ തുറുപ്പുചീട്ട്. എന്നാൽ, സി.പി.എമ്മിെൻറ പ്രസക്തി നഷ്ടപ്പെട്ടു എന്നതാണ് കേരളം നൽകുന്ന ഒരു പാഠം. സി.പി.എമ്മിന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിെച്ചന്നും ഇ.ടി. കൂട്ടിച്ചേർത്തു.