കമ്യൂണിസ്റ്റുകാര്‍ ക്രിസ്തുമതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാരുടെ പതാക ക്രിസ്തുമതത്തിന്റേത് അപഹരിച്ചത്

റോം :കമ്മ്യൂണിസ്റ്റുകാരുടെ പതാക ക്രിസ്തുമതത്തിന്റേത് അപഹരിച്ചതാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ !..കമ്യൂണിസ്റ്റുകാര്‍ ക്രിസ്തുമതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നവരാണെന്നു മാര്‍പ്പാപ്പ. റോം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം അവതരിപ്പിച്ചത്. മുതലാളിത്തത്തെ വിമര്‍ശിക്കുമ്പോഴും സാമ്പത്തിക നയ പരിഷ്ക്കരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പോപ്പ് ഒരു ലെലിനിസ്റ്റിനെ പോലെയാണ് സംസാരിക്കുന്നതെന്ന എക്കണോമിസ്റ് മാഗസിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാര്‍പാപ്പ.

”എനിക്കൊന്നേ പറയാനുള്ളൂ. പാവപ്പെട്ടവന്റെ പതാക ക്രിസ്തുമതമാണ്. കമ്യൂണിസ്റ്റുകാര്‍ ആ പതാക അപഹരിച്ചു. സുവിശേഷത്തിന്റെ കേന്ദ്രം ദാരിദ്ര്യമാണ്. കമ്യൂണിസ്റ്റുകാര്‍ പറയുന്നു അത് കമ്മ്യൂണിസമാണെന്ന്. പക്ഷെ 20 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ക്രിസ്തുമതം പറഞ്ഞിട്ടുണ്ട് ഈ ആശയം. അങ്ങിനെ നോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരെ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കേണ്ടിവരും”. മാര്‍പാപ്പ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top