കമ്യൂണിസ്റ്റുകാര്‍ക്ക് മേലധ്യക്ഷന്‍മാരുണ്ട്;ആള്‍ദൈവങ്ങളുണ്ട്.ദൈവങ്ങളുണ്ട്,കമ്മ്യൂണിസം ഇന്ന് ഒരു മതമാണെന്ന് മുരളീഗോപി

തിരുവനന്തപുരം: ആൾദൈവങ്ങളും മേലധ്യക്ഷന്‍മാരുമുള്ള ഒരു മതമാണ് ഇന്ന് കമ്മ്യൂണിസമെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളീഗോപി.കമ്മ്യൂണിസ്റ്റുകാര്‍ക്കും മേലധ്യക്ഷന്‍മാരുണ്ട്. അവര്‍ക്കും ആള്‍ദൈവങ്ങളും ദൈവങ്ങളുണ്ട്, മാലയിട്ട് പൂജിക്കാറുമുണ്ട്.ഈ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ബഹളമുണ്ടാക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിസം എന്നാല്‍ ഇന്ന് മതമാണെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.വിവിധ കലാ സൃഷ്ടികളിലൂടെ ഹിന്ദുത്വവാദി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ കുറിച്ചും. സമകാലികമായ സംഭവങ്ങളെ കുറിച്ചും മുരളീഗോപി അഭിപ്രായം വ്യക്തമാക്കി.

കമ്യുണിസ്റ്കാരുടെ ഈ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ബഹളമുണ്ടാക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കമ്യൂണിസം എന്നാല്‍ ഇന്ന് മതമാണെന്ന് മുരളീഗോപി പറഞ്ഞു.തന്റെ സിനിമകളെ കുറിച്ചും അതിലെ ആശയങ്ങളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ ജിമ്മി ജെയിംസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കലാ സൃഷ്ടികളിലൂടെ ഹിന്ദുത്വവാദി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ കുറിച്ചും. സമകാലികമായ സംഭവങ്ങളെ കുറിച്ചും മുരളീഗോപി പോയിന്റ് ബ്ലാങ്കില്‍ മനസ് തുറന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top