കൊച്ചി : പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേന പരിശീലനം.സംഭവം വലിയ വിവാദത്തിലേക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഗുരുതര ചട്ടലംഘനം നടന്നു എന്ന ബിജെപി അടക്കം രാഷ്ട്രീയ പാർട്ടികൾ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നു .ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ്തല അന്വേഷണം. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരോട് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ വിശദീകരണം തേടി.
പോപുലര്‍ ഫ്രണ്ട് പുതിയതായി രൂപം നല്‍കിയ റസ്‌ക്യു ആന്‍ഡ് റിലീഫ് എന്ന വിഭാഗത്തിനായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. റസ്‌ക്യൂ ആന്‍ഡ് റിലീഫിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു പരിശീലനം. ബുധനാഴ്ച രാവിലെ ആയിരുന്നു പരിപാടി. എന്നാല്‍ സംഭവത്തില്‍ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
അപകടത്തില്‍ നിന്നും എങ്ങനെ ആളുകളെ രക്ഷിക്കാം, നല്‍കേണ്ട പ്രാഥമിക ശ്രുശൂഷകള്‍, ഉപകരണം ഉപയോഗിക്കേണ്ട വിധം എന്നിവയായിരുന്നു അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പകര്‍ന്നു നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വച്ച് നടത്തിയ ഈ പരിശീലന പരിപാടിയാണ് വിവാദമായത്. സംഭവം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെ രംഗത്ത് എത്തുകയും ചെയ്തു. പിന്നാലെയാണ് അന്വേഷണം നടത്താന്‍ ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല്‍കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സേന മേധാവിയുടെ നിര്‍ദേശം. ഉദ്യോഗസ്ഥരായ ബി അനീഷ്, വൈഎ രാഹുല്‍ ദാസ് എം സജാദ് എന്നിവരോട് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടി.
എന്നാല്‍, സംഭവത്തില്‍ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. സന്നദ്ധ സംഘടനകള്‍, എന്‍ജിഒകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് അഗ്നി ശമനസേന സമാനമായ പരിശീലനം നല്‍കാറുണ്ടെന്ന കാരണമാണ് ഇതിനായി ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.മാര്‍ച്ച് 30 ന് ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ഓഡിറ്റോറിയത്തിലായിരുന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് ടീമിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.