ബാഹുബലിയിലെ രാജമാതാ ശിവകാമിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച രമ്യ കൃഷ്ണന്‍ അടുത്ത ചിത്രം സൂപ്പര്‍ ഡീലക്‌സില്‍ പോണ്‍ ചിത്രങ്ങളിലെ നടിയായി വേഷമിടും. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നത്. സൂപ്പര്‍ ഡീലക്‌സിനുള്ളിലെ മല്ലു അണ്‍കട്ട് എന്ന സിനിമാ ഭാഗത്തിലാണ് രമ്യ പോണ്‍ സ്റ്റാറായി വേഷമിടുന്നത്.കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം എന്നാണ് രമ്യ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.
തന്റെ കഥാപാത്രങ്ങളില്‍ തീരെ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത സംവിധായകനാണ് കുമാരരാജയെന്ന് സെറ്റില്‍ എത്തും മുന്‍പേ രമ്യ മനസ്സിലാക്കിയിരുന്നു. എന്തിനേറെ പറയണം, ഒരു സീനിനു വേണ്ടി രണ്ടു ദിവസം കൊണ്ട് 37 ടേക്ക് എടുക്കേണ്ടി വന്നു രമ്യക്ക്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന അസ്സിസ്റ്റന്റുമാര്‍ വരെ അമ്പരന്നു പോയിരുന്നു.
ചില റോളുകള്‍ പണത്തിനു വേണ്ടിയും, ചിലത് പ്രശസ്തിക്കു വേണ്ടിയും, മറ്റുള്ളവ പാഷന് വേണ്ടിയും ആണ് ചെയ്യുന്നത്. സൂപ്പര്‍ ഡീലക്‌സിലെ വേഷം പാഷന് വേണ്ടിയുള്ളതാണെന്ന് രമ്യ പറയുന്നു. 100 മുതല്‍ 150 ടേക്കുകള്‍ വരെ എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചതെന്ന് ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. നദിയ മൊയ്ദുവിനെ ആയിരുന്നു വേഷത്തിനായി ആദ്യം സമീപിച്ചിരുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, മിസ്‌കിന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം മാര്‍ച്ച് 29ന് പുറത്തിറങ്ങും.