പോണ്‍ താരങ്ങള്‍ പുതിയ പരീക്ഷണത്തിന്; കാമിംഗിലൂടെ പോണ്‍താരങ്ങള്‍ വീട്ടിലെത്തും

പോണ്‍ വ്യവസായം പുതിയ തലങ്ങളിലേയ്ക്ക് ചുവട് മാറ്റുന്നു. വ്യാജ പോണ്‍ സൈറ്റുകള്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ മറികടക്കാനാണ് പ്രമുഖ പോണ്‍ താരങ്ങളുടെ ശ്രമം. വ്യാജ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ സുലഭമാണ്. ഇത്മൂലം നേരിടുന്ന സാമ്പത്തിക നഷ്ടത്തെ മറകടക്കാനാണ് പുതിയ രീതികള്‍ പരീക്ഷിക്കുന്നത്.

അശ്ലീല വ്യാജ ചിത്രങ്ങള്‍ സുലഭമായതോടെ അത് പോണ്‍ ഫിലിം വ്യവസായത്തിന്റെ ഭാഗമായ പലരുടെയും സ്ഥിര വരുമാനത്തെ കാര്യമായി ബാധിച്ചു. എന്നാല്‍ ഇതിനെ മറികടക്കാന്‍ ഓണ്‍ലൈനിലൂടെ തന്നെ വിവിധതരം വരുമാന മാര്‍ഗ്ഗങ്ങളാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നരവംശശസ്ത്ര ഗവേഷകയായ സോഫി പെസ്സൂട്ടോ, ലാസ് വെഗാസിലെ ഒരുകൂട്ടം പോണ്‍ താരങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലെ വിവരങ്ങള്‍ പുറത്തു വന്നത്. സ്റ്റുഡിയോകളില്‍നിന്നും മാറി മൊബൈല്‍ ഫോണും വെബ്ക്യാമറയുമൊക്കെ ഉപയോഗിച്ച് സ്വന്തമായി സെക്‌സ് വീഡിയോകള്‍ നിര്‍മ്മിച്ച് സൈബര്‍ സെക്‌സ് നടത്തുന്നതാണ് പുതിയ രീതി. ‘കാമിംഗ്’ എന്നാണ് അതിന്റെ വിളിപ്പേര്.

കാമിംഗ് എന്നാല്‍ ഒരുതരം ഓണ്‍ലൈന്‍ സ്ട്രിപ്പ് ഷോയാണ്. ടിപ്പായി പണം നല്‍കിയാല്‍ ഓണ്‍ലൈനിലൂടെ ലൈവായി പോണ്‍ താരങ്ങളോട് സംവദിക്കാം. ഷോ നടക്കുന്ന സമയത്ത് വേണമെങ്കില്‍ അവരുമായി സംസാരിക്കാം. ഓണ്‍ലൈനായുള്ള സംസാരത്തിനിടയ്ക്ക് സ്ട്രിപ് ഷോയും ആകാം. താരം വീട്ടിലെത്തിയ പ്രതീതി ലഭിക്കും. പണം നല്‍കിയാല്‍ ഓണ്‍ലൈനായി പോണ്‍ താരങ്ങളുമായി സംസാരിക്കാം.

ലൈംഗിക പ്രവര്‍ത്തികളെ കുറിച്ച് മാത്രമല്ല അവരുടെ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരും ഉണ്ട്. 2018-ല്‍ മാത്രം ലോകമാകമാനമുള്ള വാര്‍ഷിക വരുമാനത്തിലേക്ക് കാമിംഗ് വ്യവസായം നല്‍കിയത് 2 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് ചട്ടങ്ങളും നിയമങ്ങളും ഒന്നും ഇല്ലാത്തതിനാല്‍ ഒരു ഷോ എത്ര സമയംവരെ വേണമെങ്കിലും നീണ്ടുപോയേക്കാം. താനുമായി സംസാരിച്ച ലാസ് വെഗാസിലെ പോണ്‍ സ്റ്റാറുകളില്‍ മിക്കവരും രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ അത്തരം ഷോകള്‍ നടത്താറുണ്ടെന്ന് സോഫി പറയുന്നു.

Top