അഞ്ച് മക്കളും ദിവസവും പട്ടിണിയില്‍; നിവൃത്തികേട് കൊണ്ട് അമ്മ ചെയ്തത്

പട്ടിണിയെ തുടര്‍ന്ന് മാതാവ് അഞ്ച് മക്കളെ അഗതി മന്ദിരത്തിന് കൈമാറി. പാലക്കാട് കണ്ണാടി സ്വദേശിയായ വീട്ടമ്മയാണ് മക്കളെ അഗതി മന്ദിരത്തിലാക്കിയത്. മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളെയും ഇടത്തനാട്ടുകരയിലെ സ്ഥാപനത്തിനാണ് കൈമാറിയത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ സംഭവത്തില്‍ അടിയന്തര നടപടി വീകരിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ജില്ലാ കളക്ടര്‍ക്കും സാമൂഹ്യ നീതി വകുപ്പിനും നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം 24നാണ് മാതാവ് അഞ്ച് കുട്ടികളെയും മണ്ണാര്‍ക്കാട് എത്താനാട്ട്കരയില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരം അഞ്ച് കുട്ടികളെയും ഏറ്റെടുത്തത്. മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടക്കം അഞ്ച് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. പത്ത്, ഏഴ്, അഞ്ച് വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും എട്ടും ആറും വയസ് പ്രായമുള്ള ആണ്‍കുട്ടികളെയുമാണ് അമ്മ അഗതി മന്ദിരത്തിലാക്കിയത്. പുറമ്പോക്കില്‍ ഓലക്കുടിലില്‍ പട്ടിണിയില്‍ കഴിയുന്നതിലും ഭേദം മക്കള്‍ അഗതി മന്ദിരത്തില്‍ കഴിയുന്നതാണ് നല്ലതെന്നുമാണ് അമ്മ പറയുന്നത്. ഇവരുടെ സാമ്പത്തിക പരാധീനതകള്‍ സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അഗതി മന്ദിരത്തിലാക്കിയത്. കുട്ടികളുടെ പിതാവ് കൂലിപ്പണിക്കാരനാണ്. ഇയാള്‍ പണിയെടുത്ത് ലഭിക്കുന്ന പണം കുടുംബം നോക്കാന്‍ ഉപയോഗിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതിനാല്‍ കുടുംബവുമായി ഇവര്‍ക്ക് വലിയ ബന്ധമില്ല. കുടുംബത്തില്‍ നിന്ന് ആരും ഇവരെ തേടി എത്തിയിട്ടില്ല.

Top