‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം, വൗ’; നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനം

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗിന് രാജ്യം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദൗത്യവുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഒരാള്‍ ചായ അടിക്കുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് വിമര്‍ശനമുയരാന്‍ കാരണം.

‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം, വൗ’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ശാസ്ത്ര ദൗത്യത്തെ പരിഹസിച്ചെന്ന് മിക്ക കമന്റുകളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്ദ്രയാന്‍ 3 എന്നത് ഇന്ത്യയുടെ അഭിമാനമാണ് അല്ലാതെ ഇത് ബി ജെ പിയുടെ മിഷന്‍ അല്ല. ശാസ്ത്രജ്ഞന്‍മാരുടെ കഠിനപ്രയത്‌നം കാണാതെ പോകരുതെന്നൊക്കെയാണ് വിമര്‍ശനം.

Top