തരൂരിനെ വട്ടംകറക്കി സ്വന്തം ഇംഗ്ലീഷ്..!! മനസിലെ വര്യേണ്യത പുറത്തുവന്നെന്ന് വിമര്‍ശനം

തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥികള്‍ വളരെ സൂഷ്മതയോടെ വേണം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി വോട്ട് തേടാന്‍. സൂഷ്മതക്കുറവ് നമ്മളെ പല അമളികളിലും എത്തിക്കും എന്നതിന്റെ തെളിവാണ് അല്‍ഫോണ്‍സ് കണ്ണന്താനം മണ്ഡലം വിട്ട് വോട്ട് ചോദിച്ചതും പിന്നീട് കോടതിയില്‍ കയറി വോട്ട് ചോദിച്ചതുമെല്ലാം. ഇത്തരത്തിലൊരു വെട്ടില്‍ അകപ്പെട്ടിരിക്കുകയാണ് ശശി തരൂര്‍.

തരൂര്‍ കോടതിയിലല്ല കയറിയത് പകരം മീന്‍ മാര്‍ക്കറ്റില്‍ പോയാണ് വോട്ട് തേടിയത്. എന്നാല്‍ മാര്‍ക്കറ്റില്‍ പോയി തിരിച്ച് വന്ന് അത് ട്വിറ്ററില്‍ ഇംഗ്ലീഷില്‍ വിവരിച്ചതാണ് പണിയായിരിക്കുന്നത്. സംഭവം ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശി തരൂരിന്റെ കടിച്ചാ പൊട്ടാത്ത ഇംഗ്ലീഷ് പലപ്പോഴും ചുറ്റിപ്പിക്കാറുണ്ടെന്നുള്ളത് വാര്‍ത്തയാണ്. എന്നാല്‍ സ്വന്തം ഇംഗ്ലീഷ് തരൂരിനെ തന്നെ ചുറ്റിച്ചിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായ തരൂര്‍ മണ്ഡലത്തില്‍ പ്രചരണത്തിന് പോയപ്പോഴായിരുന്നു സംഭവം.

പ്രചരണത്തിനായി തരൂര്‍ മത്സ്യ മാര്‍ക്കറ്റിലായിരുന്നു പോയത്. അവിടുത്തെ പ്രചരണം അവസാനിപ്പിച്ച് വന്ന് ട്വിറ്ററില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു.’ Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!’. എന്നാല്‍ ‘squeamishly’ എന്ന വാക്കിന്റെ രാഷ്ട്രീയമാണ് ശശി തരൂരിനെ ചുറ്റിച്ചത്.

squeamishly എന്ന വാക്കിന്റെ അര്‍ത്ഥം ഓക്കാനിക്കുന്ന എന്നതാണ്. ശശി തരൂരിന്റെ മനസിലെ വരേണ്യത ആണ് ട്വീറ്റിലൂടെ പുറത്ത് വന്നതെന്നാണ് ട്വിറ്ററില്‍ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. പലരും ട്വീറ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ തരൂര്‍ എഴുതിയത് തെറ്റായി വ്യാഖ്യാനിച്ചാണ് എതിരാളികള്‍ ഇങ്ങനെ ഒരു അര്‍ത്ഥം കണ്ടുപിടിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇലക്ഷന്‍ കാലത്ത് എന്തെങ്കിലും വൃത്തികേട് തോന്നിയാ തന്നെ തരൂര്‍ അങ്ങനെ പറയുമോ എന്നും ചോദിക്കുന്നു. വാക്കിന്റെ അര്‍ത്ഥം അടര്‍ത്തിയെടുത്താണ് തരൂരിനെ അപഹസിക്കുന്നതെന്നാണ് അനുയായികള്‍ പറയുന്നത്.

ഫേസ്ബുക്കില്‍ വൈറലാകുന്ന ഒരു കമന്റ് ഇങ്ങനെ:

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മനോരമ പത്രത്തില്‍ മാന്‍ഡ്രേക്കിന്റെ ചിത്രകഥയുടെ ഒരു സ്ട്രിപ്പ് മലയാള വിവര്‍ത്തനത്തോടെ വരും. ഒരു ദിവസം കോളത്തില്‍ ‘Let us use a turkey (ടര്‍ക്കി കോഴി) as bait in the pond’ എന്നത് ‘നമുക്ക് ഒരു sര്‍ക്കി തുവാല കുളത്തിന്റെ മുകളില്‍ തൂക്കിയിടാം’ എന്നാണ്.

ഇന്ന് അതു പോലൊരു വിവര്‍ത്തനവും അതിന്റെ താഴെ ഭയങ്കര ചര്‍ച്ചയും കണ്ടു.

ശശി തരൂരിന്റെ ഒരു ട്വീറ്റ്

‘Found a lot of enthusiasm at the fish market, even for a squamishly vegitarian MP!’

[‘മീന്‍ചന്ത വളരെയധികം ഊര്‍ജ്ജസ്വലമായ ( ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന) ഒരു സ്ഥലമായി കഠിന സസ്യഭുക്കായ എനിക്കു പോലും അനുഭവപ്പെട്ടു.’]

ഇതിന് മീന്‍ചന്തയിലെ നാറ്റം കൊണ്ട് ശര്‍ദ്ദിക്കാന്‍ വന്നു. എന്ന് ട്വീറ്റ് ചെയ്തു അത് പിന്‍വലിക്കണം എന്ന് ചര്‍ച്ച.
ടര്‍ക്കി കോഴി ടര്‍ക്കി തുവാല ആയതു പോലെ!

തരൂര് നല്ല രാഷ്ട്രീയ കാരനാണോ എന്നു പോലും എനിക്കുറപ്പില്ല. ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ…
തെറ്റായി അപകീര്‍ത്തിപ്പെടുത്തുന്നത് കണ്ട് എഴുതിയതാണ്.

Top