ലേഡി ഗാഗയുടെ ട്വീറ്റിൽ സംസ്കൃത ശ്ലോകം, ജയ് ശ്രീറാം വിളികളുമായി ഇന്ത്യാക്കാർ…!!

അമേരിക്കയിലെ ജനപ്രിയ പോപ് താരമാണ് ലേഡി ഗാഗ. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ലോകം മുഴുവൻ ഉള്ളത്. എന്നാൽ ഇപ്പോൾ ലേഡി ഗാഗ ഇന്ത്യയിലും ലക്ഷക്കണക്കിന് ആരാധകരെ നേടിയിരിക്കുകയാണ്.  ഒറ്റ ദിവസം കൊണ്ടാണ് ഇന്ത്യയിലെ ആരാധകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായത്.

ഇന്ത്യൻ ആരാധകർ വർദ്ധിക്കാനുണ്ടായ കാരണം മറ്റൊന്നുമല്ല അവരുടെ ഒരു ട്വീറ്റാണ്. ലേഡി ഗാഗയുടെ പുതിയ ട്വീറ്റാണ് ഇന്ത്യൻ ആരാധകരുടെ മനസിനെ പുളകമണിയിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന് ലേഡി ഗാഗ ട്വീറ്റ് ചെയ്തത്.

സംസ്കൃതത്തിലുള്ള ഈ ശ്ലോകത്തിന് ‘ലോകമെങ്ങുമുള്ള സകല ജീവജാലങ്ങൾക്കും സുഖം ഉണ്ടാകട്ടെ എന്നാണ് അർത്ഥം. അതേസമയം, രാവിലെ തന്നെ ലേഡി ഗാഗയുടെ ഈ ട്വീറ്റ് ട്വീറ്റർ ആരാധകരിൽ കൺഫ്യൂഷൻ ഉണ്ടാക്കുകയും ചെയ്തു. ചിലർ ലേഡി ഗാഗയുടെ പുതിയ ആൽബത്തിന്റെ പേരാണ് ഇതൊന്നും കമന്റ് ചെയ്തു.

എന്നാൽ, നിരവധി ഇന്ത്യൻ ആരാധകരെയാണ് ലേഡി ഗാഗയുടെ ശ്ലോക ട്വീറ്റ് സന്തോഷ പുളകിതരാക്കിയത്. ഇന്ത്യയിൽ നിന്നുള്ള മിക്കവരും ലേഡി ഗാഗയുടെ ട്വീറ്റിന് ‘ജയ് ശ്രീറാം’ എന്നാണ് മറുപടിയായി നൽകിയത്. സംഗീത പരിപാടിക്കിടെ ആരാധകനൊപ്പം വേദിയിൽ നിന്ന് താഴെ വീണ ലേഡി ഗാഗ ഇപ്പോൾ വിശ്രമത്തിലാണ്. വ്യാഴാഴ്ച ആയിരുന്നു അപകടം പറ്റിയത്.

Top