ലക്ഷ്യം സംസ്‌കൃത വത്ക്കരണം..? യോഗി സര്‍ക്കാരിന്റെ പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു എന്ന ആരോപണം നേരിടുകയാണ് മോദി സര്‍ക്കാര്‍. ബിജെപിയുടെ ഹിന്ദു പ്രമത്തിന് പിന്നില്‍ പ്രത്യേക കാരണങ്ങളൊന്നും എതിര്‍ക്കുന്നവര്‍ക്ക് പറയാനില്ല. എന്നാല്‍ ബിജെപിയുടെ യഥാര്‍ത്ഥ ലക്ഷ്യം സംസ്‌കൃതമാണെന്നാണ് പുതിയ ആരോപണം. ഇതിന്റെ സൂചനകളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്.

സര്‍ക്കാര്‍ പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും ഇറക്കുകയാണ് യുപി സര്‍ക്കാര്‍. സംസ്‌കൃതത്തിലുള്ള ആദ്യ പത്രക്കുറിപ്പ് തിങ്കളാഴ്ച പുറത്തിറക്കി. സംസ്‌കൃതഭാഷ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. ഇപ്പോള്‍ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലും ഇറക്കുന്ന പത്രക്കുറിപ്പുകള്‍ക്കു പുറമേയാണിത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രധാന പ്രസംഗങ്ങളും സര്‍ക്കാര്‍ അറിയിപ്പുകളും ഇനി മുതല്‍ സംസ്‌കൃതത്തിലും ലഭ്യമാക്കാനാണ് നീക്കം. ഈയിടെ ഡല്‍ഹിയില്‍ നടന്ന നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗം സംസ്‌കൃതത്തിലും പുറത്തിറക്കിയിരുന്നു. അതിനു വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. മറ്റ് മേഖലകളിലേക്കു കൂടി ഇത് വ്യാപിപ്പിക്കാനാണു ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Top