ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ ബുദ്ധിപൂർവ്വമായ നീക്കങ്ങങ്ങളും തന്ത്രണളും മെനഞ്ഞ പ്രശാന്ത് കിഷോർ നിധീഷ് കുമാറിനെ അടുത്ത പ്രധാന മന്ത്രിയാക്കാൻ തന്ത്രങ്ങൾ പുറത്തെടുക്കുമോ? .പ്രശാന്ത് കിഷോറിനെ ജനതാ ദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോൾ ചിലരെങ്കിലും അങ്ങനെ ചിന്തിക്കുന്നുണ്ട് . പാര്‍ട്ടി പ്രസിഡന്റ് നിതീഷ് കുമാറാണ് പ്രശാന്ത് കിഷോറിനെ പാർട്ടിയുടെ വൈസ് പ്രസിഡണ്ടായി നിയമിച്ച വിവരം പ്രഖ്യാപിച്ചത് . ഇതോടെ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ രണ്ടാമനായി ഉയര്‍ന്നു.
പ്രശാന്ത് കിഷോര്‍ അടുത്തിടെയാണ് ജെഡിയുവില്‍ ചേര്‍ന്നത്. അതിനു മുമ്പ് വരെ ബിഹാറിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചുവരികയയിരുന്നു അദ്ദേഹം. ബിഹാര്‍ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരമ്പരാഗതമായി പാര്‍ട്ടിക്ക് പിന്തുണ ലഭിച്ചുപോരുന്ന മേഖലകള്‍ക്ക് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രശാന്ത് കിഷോറിന്റെ നിയമനം സഹായകമാവുമെന്ന് പാര്‍ട്ടി വക്താവ് കെസി ത്യാഗി പറഞ്ഞു.