പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തെങ്ങുകയറ്റം സ്ഥിര ജോലിയാക്കി മടുത്തപ്പോള്‍ ഡോക്ടറുടെ കുപ്പായമിട്ട് ക്ലിനിക്ക് തുടങ്ങി ! മലപ്പുറത്ത് പിടിയിലായ വ്യാജ ഡോക്ടറുടെ കഥ

മലപ്പുറം: വ്യാജ ഡോക്ടര്‍മാര്‍ക്ക് യാതൊരു കുറവുമില്ലാത്തെ കേരളത്തില്‍ പല വ്യാജന്‍മാരുടേയും യോഗ്യത കേട്ടാല്‍ ഞെട്ടും. കഴിഞ്ഞ ദിവസം മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത ഡോകടറുടെ വിദ്യഭ്യാസ യോഗ്യ വെറും പത്താം ക്ലാസും ഗുസ്തിയും മാത്രം.

കാളികാവ് ചാഴിയോട്ടിലെ മഞ്ഞക്കടവന്‍ പ്രസീദ് ആണ് പിടിയിലായത്. കാളികാവ് ചോക്കാട് മമ്പാട്ട് മൂലയിലാണ് നാടകീയ സംഭവം നടന്നത്. ചികിത്സാ രീതിയില്‍ സംശയം തോന്നി പരാതിപ്പെട്ടതോടെയാണ് വ്യാജ ഡോക്ടര്‍ അകത്തായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പത്താം ക്ലാസ് യോഗ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മുമ്പ് തെങ്ങ് കയറ്റമായിരുന്നു ജോലിയെന്നും കണ്ടെത്തി. പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടന ദിവസം തന്നെ ഇയാളെ പോലീസ് പൊക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോക്കാട് മാമ്പാട്ട് മൂലയില്‍ ഹോമിയോ ആയൂര്‍വേദ ചികിത്സ നടത്തുന്നതിനായാണ് പ്രസീദ് ക്ലിനിക്ക് തുടങ്ങിയത്. ഉദ്ഘാടന ദിവസം തന്നെ ഏതാനും രോഗികളെ പരിശോധിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ഉദ്ഘാടന ദിവസം തന്നെ പൊലീസ് എത്തി പരിശോധന നടത്തി പ്രസീദിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് ഉദ്ഘാടന ചടങ്ങിനെത്തിയവരെ പോലും അമ്പരപ്പിലാക്കി.
വിചിത്രമായ ചികിത്സാ രീതി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയ ആള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.

എസ്.എസ്.എല്‍.സി മാത്രം യോഗ്യതയുള്ള പ്രസീദ് രണ്ടു വര്‍ഷം മുമ്പ് തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാകടീഷണര്‍ എന്നുകൂടി എഴുതിച്ചേര്‍ത്തു പേരിനുകൂടെ ഡോക്ടര്‍ എന്ന ബോര്‍ഡും സ്ഥാപിച്ചായിരുന്നു പ്രസീദിന്റെ ചികിത്സ. വിവിധ രോഗങ്ങള്‍ക്കു നല്‍കുന്ന മരുന്നുകള്‍, എഴുതിവച്ച നോട്ട് ബുക്ക്, സ്റ്റെതസ്‌കോകോപ്പ് തുടങ്ങിയവയും ഹോമിയോ മരുന്നും പ്രസീദിന്റെ ചികിത്സാലയത്തില്‍ നിന്നു കണ്ടെടുത്തു.
+2 വരെ പഠിച്ചിട്ടുണ്ടെന്നാണ് പ്രസീദ് പൊലീസിനു നല്‍കിയ മൊഴി. കാളികാവിലെ സ്വകാര്യ ആശുപത്രിയില്‍ സഹായിയാരുന്നതും ചേര്‍ത്തലയില്‍ നാലര മാസം ചികിത്സാരീതി പഠിച്ചതുമാണ് ഡോക്ടറാകാനുള്ള യോഗ്യതയായി പ്രസീദ് പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

കാളികാവ് എസ്.ഐക്കൊപ്പം പൊലീസുകാരായ ബിന്ദു, ലിജിന്‍, കൃഷ്ണ കുമാര്‍, മോഹനന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഉദ്ഘാടന ദിവസം മൂന്നു പേരെ ഇയാള്‍ ചികിത്സിച്ചതായും കാറില്‍ ഡോക്ടടറുടെ ചിഹ്നമുള്ള സ്റ്റിക്കര്‍ പതിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Top