ന്യൂഡല്‍ഹി: മോദിക്കും നിതീഷിനും വിജയതന്ത്രം മെനഞ്ഞ പ്രശാന്ത് കിഷോറിന്റെ സഹായ കോണ്‍ഗ്രസും തേടുന്നു.കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും മോദിക്കും വേണ്ടി വിജയതന്ത്രം മെനഞ്ഞതും ഇപ്പോള്‍ ബിഹാറില്‍ നിതീഷ് ലാലു സഖ്യത്തെ വിജയത്തിലെത്തിച്ചതിന്റേയും സൂത്രധാരന്‍ പ്രശാന്ത് കിഷോറ് ആയിരുന്നു.
അതിനിടെ പ്രശാന്ത് കിഷോര്‍ അരുണ്‍ ഷൂരിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആകാംഷ ഉളവാക്കിയിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് ആദ്യം നരേന്ദ്ര മോഡിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിച്ചു. പിന്നീട് ബീഹാറില്‍ മോഡിയെ വീഴ്ത്തി ബീഹാറില്‍ നിതീഷ്-ലാലു സഖ്യത്തെ അധികാരത്തില്‍ എത്തിച്ചു. രണ്ട് വിജയങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് പ്രശാന്ത് കിഷോര്‍ എന്ന ബുദ്ധികേന്ദ്രമായിരുന്നു. യു.എന്‍ മുന്‍ ഉദ്യോഗസ്ഥനായ പ്രശാന്ത് ഒടുവില്‍ ബി.ജെ.പിയില്‍ വിമത ശബ്ദം ഉയര്‍ത്തുന്ന അരുണ്‍ ഷൂരിയുമായി കൂടിക്കാഴ്ച നടത്തിയതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.
ബീഹാറില്‍ ബി.ജെ.പി തറപറ്റിയതിനെച്ചൊല്ലി പാര്‍ട്ടിയില്‍ മോഡി-അമിത് ഷാ അച്ചുതണ്ടിനെതിരെ വിമര്‍ശനം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്ത് കിഷോര്‍-ഷൂരി കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം വര്‍ധിക്കുന്നത്. ബീഹാര്‍ പരാജയത്തെച്ചൊല്ലി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന് പിന്നിലും ഷൂരി ആണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. പ്രശാന്ത് കിഷോര്‍ തന്ത്രം മെനഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പ്രവര്‍ത്തിച്ച മുന്നണി വന്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി മറ്റ് രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ അദ്ദേഹത്തിന് പിന്നാലെയാണ്.
ഇതിനിടെ മോഡി വിമര്‍ശകനായ അരുണ്‍ ഷൂരിയുമായി പ്രശാന്ത് നടത്തിയ കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ സഹായം തേടി മമതാ ബാനര്‍ജിയും പ്രശാന്ത് കിഷോറിനെ സമീപിച്ചിട്ടുണ്ട്.