സമൂഹം ഉണരേണ്ടതിന്റെ അനിവാര്യത!!എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്നവര്‍ ഇതറിയണം; കുറിപ്പുമായി യു പ്രതിഭ എംഎല്‍എ

കൊച്ചി:സമൂഹം ഉണരേണ്ട അനിവാര്യത ചൂണ്ടിക്കാട്ടി ഒരു കുറിപ്പ് .ഒരു ജനപ്രതിനിധി ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളേക്കുറിച്ചും നേരിടേണ്ട ബുദ്ധിമുട്ടുകളേ കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് കായംകുളം എം എല്‍ എ യു പ്രതിഭ. എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്ന ഒരു പൊതുബോധത്തില്‍ നിന്നും നമ്മുടെ സമൂഹം ഉണരേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ കുറിപ്പെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എംഎല്‍എ വ്യക്തമാക്കുന്നു.

പ്രതിഭ എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ജനപ്രതിനിധിയുടെ ഒരു ദിവസം…
എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്ന ഒരു പൊതുബോധത്തില്‍ നിന്നും നമ്മുടെ സമൂഹം ഉണരേണ്ടതിന്റെ അനിവാര്യതയിലേക്കാണ്ട് എന്റെ ഈ കുറിപ്പ്… രാവിലെ ഹെല്‍ത്ത് സബ്ജക്ട് കമ്മറ്റിയില്‍ പങ്കെടുത്തു. ഷൈലജ ടീച്ചറുമൊത്ത്.. ബജറ്റില്‍ ആരോഗ്യ രംഗത്ത് ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അധിക ഫണ്ട് വകയിരുത്തുന്നതിനെക്കുറിച്ചും ഒക്കെ വിശദമായ സബ്ജക്ട് കമ്മറ്റി .. ഇറങ്ങാന്‍ നേരം കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ തുടര്‍ പ്രവര്‍ത്തനത്തെ ക്കുറിച്ചും ടീച്ചറോട് സംസാരിച്ചു. എല്ലാം വേഗമാക്കാം മോളെ എന്ന മറുപടി തന്നു. തുടര്‍ന്ന് ഹെല്‍ത്ത് സെക്രട്ടറിയോടും സംസാരിച്ചു. വേഗമാക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടു…

തുടര്‍ന്ന് ഹൈവേയില്‍ ലൈറ്റ് ഇടുന്നതിനെക്കുറിച്ച് (നേരത്തെ ഉണ്ടായിരുന്നില്ല) എല്‍ എ ഫണ്ട് പ്രത്യേക അനുവാദം വാങ്ങിച്ചിട്ടും എന്താണ് ഭരണാനുമതി ലഭിക്കാത്തത് എന്ന് Follow up തുടങ്ങി.. ഇതൊക്കെ വേഗം തരേണ്ടതല്ലേ. As early As Possible എന്നല്ലേ ഉദ്യോഗസ്ഥര്‍ ചിന്തിക്കേണ്ടത്… വെളിച്ചം കൊടുക്കാനും അപകടം കുറക്കാനുമാണ് എം എല്‍ എ ശ്രമിച്ചത്.. അപ്പോഴാണ് PA പറയുന്നത് ആ സെക്ഷനിലെ സ്റ്റാഫിന്റെ അമ്മ മരണപ്പെട്ടെന്ന്. അനുശോചനം അറിയിക്കുന്നതിനൊപ്പം പറയട്ടെ പകരം മറ്റൊരാള്‍ ചെയ്യാനുള്ള സംവിധാനം വേണ്ടതാണ്.. വീണ്ടും അതു വൈകുന്നു. എം എല്‍ എയുടെ തെറ്റാണോ.?? അല്ല എന്ന് തന്നെ ഉത്തരം… പക്ഷേ ജനം ഈ നടപടി ക്രമത്തെ ക്കുറിച്ച് അറിയുന്നുണ്ടോ?? :

അടുത്തത് കിഫ്ബി റോഡ് സമയബന്ധിതമായി തീര്‍ക്കുന്നതിനുള്ള ഇടപെടല്‍.. കോണ്‍ട്രാക്ടറെ വിളിച്ചു.. അദ്ദേഹത്തിന്റെ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാരിലൊരാള്‍ തല്ലിയ കാര്യം പറഞ്ഞു. തല്ലാന്‍ പാടില്ല തെറ്റ് തന്നെയാണ്.. റോഡ് സമയബന്ധിതമായി തീര്‍ക്കാന്‍ ഞാന്‍ പെടാപ്പാട് പെടുമ്പോഴാണ് ഈ വിധം കലാപരിപാടികള്‍ : ശേഷം കോണ്‍ട്രാക്ടര്‍ പറഞ്ഞു 9 മാസമായി കേരള വാട്ടര്‍ അതോറിറ്റി യിലേക്ക് രണ്ട് കലുങ്കുകള്‍ പണിയുന്നയിടത്തെ ക്രോസ് പൈപ്പ് ലൈന്‍ മാറ്റുന്നതിനുള്ള ഉള്ള പണം അടച്ചിട്ടെന്നും എന്നാല്‍ എന്നാല്‍ ഈ ഒമ്പത് മാസമായിട്ടും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് . യാതൊരുവിധ നടപടി ഉണ്ടായില്ല എന്നും . ഞാന്‍ ഓര്‍ക്കുന്നു ഭഗവതിപടി മല്ലികാട്ടുകടവ് എട്ടു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഞാന്‍ ചെന്നപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ അസിസ്റ്റന്റ് എഞ്ചിനീയറിനോട് നേരിട്ട് ഇക്കാര്യം പറഞ്ഞത്.എന്നിട്ടുംനാളിതുവരെ അവര്‍ ഇത് ചെയ്തില്ല . ഇന്ന് ഞാന്‍ വീണ്ടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ വിളിച്ചു വേഗമാക്കാന്‍ നിര്‍ദ്ദേശിച്ചു .ശമ്പളം വാങ്ങുന്ന നന്ദിയില്ലായ്മയുടെ പ്രതീകങ്ങളായി ഉദ്യോഗസ്ഥര്‍ മാറുന്നത് മൂലം പഴി കേള്‍ക്കുന്നത് ജനപ്രതിനിധികളാണ്.

ഇവിടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കോണ്‍ട്രാക്ടര്‍ പണം അടച്ചിട്ടും കാലതാമസം വരുത്തി.. ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റിയുടെ തന്നെ.. ഇത് ജനങ്ങള്‍ അറിയുന്നില്ല . ഇതാണ് ജനങ്ങള്‍ അറിയേണ്ടത്.. ഉഴപ്പന്‍മാരും ഉഴപ്പികളുമായ ഉദ്യോഗസ്ഥരോട് (നല്ല ഉദ്യോഗസ്ഥരോടല്ല ഇത് പറയുന്നത്) ‘ നിങ്ങള്‍ക്ക് ശമ്പളം വാങ്ങി ഫുഡ് അടിച്ചു സുഖലോലുപതയില്‍ കഴിയുവാനുള്ള ഉള്ള ലാവണങ്ങള്‍ അല്ല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ‘ ഇതാണ് ജനം ചോദ്യം ചെയ്യേണ്ടത് … ഇതാണ് ജനം അറിയേണ്ടത്.
അടുത്തത് സ്‌കൂള്‍ കെട്ടിടം .. കോണ്‍ട്രാക്ടര്‍ സബ് കോണ്‍ട്രാക്ടര്‍ക്ക് പണം കൊടുക്കില്ല. ഫോണും എടുക്കില്ല. എം എല്‍ എമാരുടെ സ്വപ്ന പദ്ധതികള്‍ ആണ് ഇത്തരക്കാര്‍ മൂലം മെല്ലെ ആകുന്നത്.. ഓരോ നിര്‍മ്മാണ പ്രവര്‍ത്തനവും സമയ ബന്ധിതമായി പൂര്‍ത്തി യാക്കിയില്ലെങ്കില്‍ അത് അനീതി തന്നെയാണ്. ജനപ്രതിനിധികള്‍ക്ക് ഫണ്ട് അനുവദിക്കാനും Follow up ചെയ്യാനും അല്ലേ കഴിയുള്ളൂ.. ഇതും ജനം അറിയണം..

. കായംകുളം ടെക്‌സ്‌മോ റോഡ് പലരും എം എല്‍ എ എന്ന നിലയില്‍ എന്നോട് ചോദിക്കാറുണ്ട്. സത്യമാണ് എന്നോടാണ് ചോദിക്കേണ്ടത്. പക്ഷേ സത്യാവസ്ഥ അറിയണമല്ലോ .. ടെക്‌സ് മോ ഷഹീദര്‍ പള്ളി മാര്‍ക്കറ്റ് പുതിയിടം റോഡ് നബാര്‍ഡില്‍ ഉള്‍പ്പെടുത്തി തുടങ്ങി. ഒരു കള്ള കോണ്‍ട്രാക്ടര്‍ നെറിയില്ലാത്തവന്‍ മെഹബൂസ് വന്നെടുത്തു… സിനിമാ പിടിക്കാന്‍ ഇടക്ക് പോയി കോണ്‍ട്രാക്ടര്‍ എന്നും കേള്‍ക്കുന്നു..എന്തായാലും റോഡ് പണി സമയബന്ധിതമായി തീര്‍ക്കാന്‍ കഴിഞ്ഞില്ല. ഇയാളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുഞാന്‍ ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത്തരക്കാരെ മേലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അനുവദിക്കരുത്. അത്രയുംതെറി നാട്ടുകാര്‍ വക ജനപ്രതിനിധികള്‍ക്ക് കേട്ടിട്ടുണ്ടാവും… ആരെങ്കിലും ഉദ്യോഗസ്ഥരെ ഒരു ഫോണ്‍ ചെയ്തു പോലും ചോദിക്കില്ല…

നല്ല കോണ്‍ട്രാക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക. ഉദ്യോഗസ്ഥര്‍ കൃത്യമായും സമയബന്ധിതമായും ഇടപെട്ട് പ്രവൃത്തികള്‍ തീര്‍ക്കുക.. കളക്ടര്‍മാര്‍ എം എല്‍ എ വര്‍ക്കുകള്‍ മോനിറ്റര്‍ ചെയ്യുക.. ഇതൊക്കെ ചെയ്യണം. 10 ലക്ഷം രൂപയുടെ പ്രവര്‍ത്തി തീര്‍ക്കാന്‍ 150 ദിവസം , 40 ലക്ഷം വര്‍ക്ക് തീര്‍ക്കാന്‍ 150 ദിവസം .. ജില്ലാ പഞ്ചായത്തിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കുസ്യതി എങ്ങനെയുണ്ട്..ചുമ്മാ അങ്ങ് തട്ടും.. ഒന്നിനും ഒരു വ്യക്തതയുമില്ല..

ഇനി ചില കെട്ടിടങ്ങള്‍ ചെയ്താല്‍ ഇലക്ടിഫിക്കേഷന്‍ ഉണ്ടാവുകയേ ഇല്ല.. ഇതൊക്കെ ജനപ്രതിനിധികള്‍ അനുഭവിക്കുന്ന പച്ചയായ അനുഭവങ്ങള്‍.. ഓരോ ഫോണ്‍ കാളിലും ഞങ്ങളുടെ എനര്‍ജി എത്രയാണ് നഷ്ടപ്പെടുന്നത് എന്നറിയാമോ. പക്ഷേ ഈ follow up ആരും അറിയാറില്ല.. ജനപ്രതിനിധികള്‍ ചെയ്യുന്ന ആത്മാര്‍ത്ഥത പലപ്പോഴും പല ഉദ്യോഗസ്ഥര്‍ക്കും ഇല്ല .. വൈകി എത്തുന്ന നീതി അനീതി ആണ്.. ഉദ്യോഗസ്ഥരെ ഭയക്കാതിരിക്കുക. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ആരെയും ജനം ഭയക്കാതെ ഇരിക്കുക. ജനാധിപത്യ സംവിധാനം അത് പ്രവര്‍ത്തിക്കുന്നത് തന്നെ ജനങ്ങള്‍ക്ക് വേണ്ടിയാണ്..

Top