ഗര്‍ഭിണികള്‍ മേലനങ്ങാതെ ഇരിക്കണം എന്നാണ് നമ്മള്‍ കരുതിയിരിക്കുന്നത്. പൂര്‍ണ്ണ ഗര്‍ഭിണിാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഇവിടെയിതാ ഒരു പൂര്‍ണ്ണ ഗര്‍ഭിണി ഡാന്‍സ് കളിക്കുകയാണ് അതും വെറും ഡാന്‍സല്ല. ഒന്നാന്തരം പോള്‍ ഡാന്‍സ്.
തന്റെ വയറ്റില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും വച്ച് നൃത്തം ചെയ്യുന്ന, അതും പ്രത്യേക ശാരീരിക പരിശീലനം വേണ്ട പോള്‍ ഡാന്‍സ് ചെയ്യുന്ന യുവതി. കഴിഞ്ഞ കുറച്ചു ദിവസമായി ഇത്രയും പ്രചോദപരമായ വിഡിയോ കണ്ടിട്ടില്ല എന്നു പറഞ്ഞ് നിരവധി പേരാണ് ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.
ഫ്‌ലോറിഡയില്‍ നിന്നുള്ള 35 വയസ്സുകാരിയായ എലിസണ്‍ സൈപ്‌സ് എന്ന നര്‍ത്തകി ആണ് പോള്‍ ഡാന്‍സിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്നത്. ടു പീസില്‍ നൃത്തം വയ്ക്കുന്ന എലിസയുടെ വയറ്റിലെ കുഞ്ഞിനെ വ്യക്തമായി വിഡിയോകളില്‍ ദൃശ്യമാണ്.
13ാം വയസ്സു മുതല്‍ പോള്‍ നൃത്തത്തില്‍ എക്‌സ്‌പേര്‍ട്ട് ആയ എലിസ പറയുന്നത് മികച്ച ട്രെയിനിങ്ങോടെ എന്തു കായിക അഭ്യാസവും പൂര്‍ണ ഗര്‍ഭിണി ആയ അവസ്ഥയിലും ചെയ്യാം. മനസ്സു വയ്ക്കണം എന്നു മാത്രം.