അവിവാഹിതയായ മകള്‍ ഗര്‍ഭിണി; 21 കാരിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി

ഉത്തര്‍പ്രദേശില്‍ അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് 21 കാരിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഒരു കാട്ടിലേക്ക് കൊണ്ടു പോയ ശേഷം തീകൊളുത്തുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന കര്‍ഷകര്‍ നിലവിളി കേള്‍ക്കുകയും പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് മീററ്റിലുള്ള സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് യുവതിയെ മാറ്റി. 70 ശതമാനം പൊള്ളലേറ്റയുവതിയുടെ നില അതിഗുരുതരമായി തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് വീട്ടുകാരെ ഈ ക്രൂരതയിലേക്ക് നയിച്ചത്. കുഞ്ഞിന്റെ അച്ഛനെ കുറിച്ച് വീട്ടുകാര്‍ ചോദിച്ചെങ്കിലും യുവതി വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കാട്ടിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു. അമ്മയേയും സഹോദരനേയും പോലീസ് അറസ്റ്റു ചെയ്തു.

 

Top