പ്രേമത്തിനു പിന്തുണയുമായി ആഷിഖ് അബു; സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് സര്‍ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയത്

തിരുവനന്തപുരം: പ്രേമം എന്ന സിനിമയെ അവാര്‍ഡ് പട്ടികയില്‍ നിന്ന് തളളി വിമര്‍ശിച്ച  ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാനെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. പ്രേമത്തിന്റെ മേക്കിങ്ങില്‍ ഒരു ഉഴപ്പന്‍ നയമാണ് അല്‍ഫോന്‍സ് പുത്രന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഒരു ഘട്ടത്തിലും പ്രേമത്തെ അവാര്‍ഡിനായി പരിഗണിക്കാന്‍ കഴിയുമായിരുന്നില്ലെന്നുമായിരുന്നു ജൂറി ചെയര്‍മാന്‍ മോഹന്റെ പരാമര്‍ശം.

‘ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് സര്‍ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയതെ’ന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. ആ സംവിധായകന് കൊടുക്കാന്‍ പറ്റിയ നല്ല ബെസ്റ്റ് പ്രോത്സാഹനമാണ് ഇതെന്നും ആഷിഖ് അബു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂറി ചെയര്‍മാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത് ,കളര്‍ ചെയ്ത് ,ജീവിതത്തിന്റെ വലിയൊരു സമയം ചെലവാക്കി, ആ സിനിമ സൂപ്പര്‍ ഹിറ്റാക്കിയ, ഒരു സാധാരണ ആലുവക്കാരന്‍ പയ്യന് ഒട്ടും സന്തോഷം ഉണ്ടാക്കുന്ന കാര്യം അല്ല. പെരുന്തച്ചന്‍ കോംപ്ലെക്‌സ് അതിരുകടക്കുന്നെന്നും ആഷിഖ് കുറിച്ചു.

കഴിഞ്ഞകൊല്ലത്തെ സൂപ്പര്‍ ഹിറ്റ് സിനിമയായ പ്രേമത്തെ ഇത്തവണത്തെ പുരസ്‌കാര പട്ടികയിലൊന്നും പെടുത്തിയിരുന്നില്ല. ഇതിനെക്കുറിച്ചുള്ള വിശദീകരണം ജൂറി ചെയര്‍മാന്‍ നല്‍കിയതിനു പിന്നാലെയാണു വിമര്‍ശനവുമായി ആഷിഖ് അബുവും രംഗത്തെത്തിയത്. നേരത്തെ തമിഴ് സംവിധായകന്‍ എ ആര്‍ മുരുകദോസും പ്രേമത്തിനു പുരസ്‌കാരം നല്‍കാത്തത് അനീതിയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

Top