സായി പല്ലവിയെയും നിവിന്‍ പോളിയെയും വിടാതെ തമിഴര്‍; പ്രേമം വീണ്ടും തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം തമിഴ് ആരാധകര്‍ കയ്യൊഴിയുന്നില്ല. 250 ദിവസം ചെന്നൈയില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്ന് റിക്കോര്‍ഡ് തകര്‍ത്ത മലയാള ചിത്രം വീണ്ടും കാണാന്‍ തമിഴ്‌നാട് കാത്തിരിക്കുന്നു. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം കണ്ട് ഇനിയും കൊതി തീരാത്ത തമിഴ് മക്കള്‍ വീണ്ടും റീലിസ് ചെയ്യാന്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്.

ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 18 ന് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതായി വാര്‍ത്തകള്‍. റാം മുത്തുറാം തീയേറ്റര്‍ അവരുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ടിക്കറ്റിനായുള്ള ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിവിന്‍ പോളിയും അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റിനുമൊക്കെ കേന്ദ്ര കഥാപാത്രമായി എത്തിയ പ്രേമം മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ്.

മലയാളത്തില്‍ പ്രേമം പുകില്‍ കെട്ടടങ്ങി മൊയ്തീനും ചാര്‍ലിയുമൊക്കെ വന്നെങ്കിലും തമിഴര്‍ ഇപ്പോഴും പ്രേമപ്പനിയില്‍ തന്നെയാണ്. വ്യാജപ്രിന്റുകള്‍ ഇറങ്ങിയത് ചിത്രത്തിന്റെ പ്രദര്‍ശനത്തെ കാര്യമായി ബാധിച്ചെങ്കിലും തമിഴര്‍ സിനിമയ്ക്ക് നല്ല പിന്തുണ നല്‍കി.

നാലു കോടി ബജറ്റിലാണ് പ്രേമം പൂര്‍ത്തീകരിച്ചത്. അന്‍വര്‍ റഷീദായിരുന്നു നിര്‍മ്മാണ്. 60 കോടിയാണ് ഇതിനകം സിനിമയുടെ കളക്ഷന്‍. തമിഴില്‍ വീണ്ടും സിനിമ എത്തുന്നതോടെ ഏറ്റവും അധികം കാലം തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിച്ച ചിത്രം എന്ന റെക്കോഡ് പ്രേമം സ്വന്തമാക്കും .

Top