പ്രേമം’ഏഷ്യാനെറ്റ് വാങ്ങി ആറുകോടിക്ക്

കൊച്ചി: അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പ്രേമത്തിന്റെസാറ്റ്ലൈറ്റ്സ് റൈറ്റ്സ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നു. പല ചാനലുകാരും സാറ്റ് ലൈറ്റ്സ് അവകാശപ്പെട്ട് വന്നിരുന്നുവെങ്കിലും ഏഷ്യാനെറ്റാണ് അവസാനം പ്രേമത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയത്. അതും ആറു കോടി രൂപയ്ക്ക്.moideen-premam
ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് പ്രേമം സിനിമ സാറ്റ്ലൈറ്റ്സിന് വില്‍ക്കുന്നത്. ആറു കോടി രൂപ കൊടുത്താണ് ചിത്രം ഏഷ്യാനെറ്റ് വാങ്ങിയിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. സിനിമ റീലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പേ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. അതുക്കൊണ്ട് തന്നെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ മങ്ങലേല്‍ക്കുകയും ചെയ്തിരുന്നു.

Top