അര്‍ജുന്‍ റെഡ്ഡിയിലെ ചുംബന രംഗത്തിന്‍റെ റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

തെലുങ്കിലെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു അര്‍ജുന്‍ റെഡ്ഡി. സാധാരണ തെലുങ്ക് സിനിമാ സ്റ്റൈലിനെ തകര്‍ത്തെറിഞ്ഞ് മുഴുനീള ന്യൂജെന്‍ ചിത്രമെന്നാണ് അര്‍ജുന്‍ റെഡ്ഡിയെ വിശേഷിപ്പിക്കുന്നത്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം സംവിധായകന്‍ രാജമൗലിയുടെയും ഇഷ്ട ചിത്രമാണ്. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ നിരവധി ലിപ്‌ലോക്ക് രംഗങ്ങളാണ് ഉള്ളത്. രംഗത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഇരുവരും ചുംബന റിഹേഴ്‌സല്‍ നടത്തിയിരുന്നു. ഇതിന്റെ വീഡിയോ വീണ്ടും വൈറലാകുകയാണ്.

Top