
കണ്ണൂര്‍:പ്രായപൂർത്തിയാകാത്ത പതിനാറുകാരിയായ വിശ്വാസിയായ പെൺകുട്ടിയെ പള്ളി മേടയിൽ വയ്ച്ച് ഗർഭിണിയാക്കിയ ഫാ.റോബിന് അനുകൂലമായി ഇരയുടെ പിതാവും മൊഴി നൽകി .ഫാ.റോബിനെതിരായ പീഡനക്കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും അമ്മയ്ക്കും പിന്നാലെയാണ് അച്ഛനും മൊഴിമാറ്റിയിരിക്കുന്നത് . രേഖകളിൽ ഉള്ളതല്ല പെൺകുട്ടിയുടെ യഥാർത്ഥ പ്രായമെന്ന് അച്ഛനും പറഞ്ഞു. ആ സമയത്ത് അവൾക്ക് 18 വയസ് കഴിഞ്ഞിരുന്നു. സംഭവത്തിൽ തനിക്ക് പരാതികൾ ആയി ഒന്നും പറയാനില്ലെന്നും പിതാവ് വ്യക്തമാക്കി. താൻ മുമ്പ് കൊടുത്ത മൊഴികൾ ശരിയല്ലെന്നും ഇപ്പോൾ പറയുന്നതാണ് ശരിയായ മൊഴിയെന്നും പറയുന്നു.ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധമെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തന്‍റെ ജനനത്തീയതി തെറ്റാണെന്നും പറഞ്ഞിരുന്നു. പ്രതിയായ ഫാദര്‍ റോബിന്‍ വടക്കഞ്ചേരി തന്നെയും കുഞ്ഞിനെയും സംരക്ഷിച്ചാല്‍ പരാതിയില്ലെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ നിലപാട്.
രേഖകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണെന്നാണ് അമ്മ കോടതിയില്‍ മൊഴി നല്‍കിയത്. രേഖകളിലുള്ള ജനന വര്‍ഷം 1999 ആണെന്നും എന്നാല്‍ ഇത് തെറ്റാണെന്നുമാണ് മൊഴി. യഥാര്‍ഥത്തില്‍ പെണ്‍കുട്ടി ജനിച്ചത് 1997ലാണെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറാണെന്നും പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിക്കെതിരേ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു.
ഫാദർ പ്രായപൂർത്തിയാകാത്ത റോബിൻ ഗർഭിണിയാക്കിയ ശേഷം പെൺകുട്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദിത്വം പിതാവ് ഏറ്റെടുത്തിരുന്നു. പിതാവാണ് ഉത്തരവാദി എന്ന് പോലീസിലും ചൈൽഡ് ലൈനിലും ആദ്യം ഇരയും പറഞ്ഞിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലും പിതാവിനെതിരെ വലിയ കേസ് വരും എന്നും ജയിലിൽ ആകും എന്നും ഒക്കെ പോലീസ് പറഞ്ഞ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് സത്യം പറയുന്നത്. ഇത്തരത്തിൽ ഏറെ പ്രത്യേകത ആദ്യത്തേ മൊഴിയിലും സംഭവത്തിലും ഉണ്ട്. അങ്ങിനെ ഉള്ള പിതാവിന്റെ മൊഴിയായിരുന്നു ഇന്ന് തലശേരി കോടതിയിൽ തകിടം മറിഞ്ഞത്.
പെൺകുട്ടിയുടെ സഹോദരൻ,പെൺകുട്ടിയെ പ്രസവത്തിനായി ആസ്പത്രിയിൽ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ എന്നിവരെ വിസതരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.സഹോദരനും കൂറുമാരിയതിനാലാണിത്.ആറു മുതൽ എട്ടുവരെ സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കും.മഹസർസാക്ഷികൾ,ആസ്പത്രിയിൽ പണം എത്തിച്ച യാൾ എന്നിവരെയാണ് ശനിയാഴ്ച വിസ്തരിക്കുക.കേസിൽ വളരെ കൗതുകത്തോടെ ആണ് സീറോ മലബാർ സഭയും ഉറ്റു നോക്കുന്നത്. കാരണം ഫാ റോബിൻ രക്ഷപെട്ടാൽ കൂട്ട് പ്രതികളായ ഫാ തേരകവും കന്യാസ്ത്രീീകളും കൂടി രക്ഷപെടും.