പ്രതീക്ഷിക്കുന്ന പോലെയല്ല യാഥാര്‍ത്ഥ്യ ജീവിതം; വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പ്രണയദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. പക്ഷേ ചിത്രത്തിന് ചില പ്രത്യേകതയുണ്ട്. നമ്മള്‍ വിചാരിക്കുന്ന ദാമ്പത്യ ജീവിതമല്ല യഥാര്‍ത്ഥത്തില്‍ എന്ന് സ്വയം ട്രോളിക്കൊണ്ടാണ് നടന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരസ്പര സ്‌നേഹം പങ്കുവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയും പൃഥിയുമാണ് ആദ്യത്തെ ചിത്രത്തില്‍ നിറയുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ അല്‍പം ദേഷ്യത്തിലാണ് സുപ്രിയ. പ്രതീക്ഷിക്കുന്നത്, എന്നാല്‍ യാഥാര്‍ഥ്യം എന്നിങ്ങനെ അടിക്കുറിപ്പും രണ്ട് ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ എന്നാണ് ചിത്രത്തെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്. ട്രോളിങ് മൈ സെല്‍ഫ് എന്ന് ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്. രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇതിലും വലിയ ട്രോള്‍ സ്വപ്നങ്ങളില്‍ മാത്രം. ‘ഗുഡ് ലക്ക് രാജുവേട്ടാ, ഇന്ന് ചേച്ചി വീട്ടില്‍ വെയിറ്റിങ് ആയിരിക്കും, നിരവധി പുരുഷ പ്രജകള്‍ക്ക് വേണ്ടിയാണ് താങ്കളിപ്പോള്‍ സംസാരിച്ചത്’-ഒരാള്‍ എഴുതി. സുപ്രിയയും ഇതേ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. അതിനു താഴെ പൃഥ്വിയുടെ വാലന്റൈന്‍സ് ആശംസയും കാണാം.

Top