അഡാര്‍ ലവ് എന്ന ചിത്രം റിലീസ് ചെയ്തില്ല. അപ്പോഴേക്കും പ്രിയ വാര്യരെ തേടി പുരസ്കാരവും എത്തി. ഈ 19 വയസുകാരി കണ്ണിറുക്കി രാജ്യത്തെ മുഴുവന്‍ ആളുകളെയും കൈയ്യിലെടുത്തു കഴിഞ്ഞു. കണ്ണിറുക്കി പ്രിയ നേടിയ വലിയ നേട്ടമാണ്.മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ കണ്ണിറുക്കി ശ്രദ്ധ നേടിയ നടിക്ക് ഔട്ട്ലുക്കിന്റെ വൈറല്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്കാരത്തിനാണ് അര്‍ഹയായത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയ ഇക്കാര്യം അറിയിച്ചത്.ഒന്നു കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് പ്രിയ സോഷ്യല്‍ മീഡിയയില്‍ താരമായത്. സിനിമ പുറത്തിറങ്ങാതെ തന്നെ ഒരു താരം ശ്രദ്ധേയമാകുന്നത് വലിയ കാര്യം തന്നെ. സോഷ്യല്‍ മീഡിയയില്‍ പ്രിയയ്ക്ക് ലക്ഷക്കണക്കിന് ഫാന്‍സുണ്ട് ഇപ്പോള്‍.ഇതിനുമുന്‍പ് പ്രിയ ഷോര്‍ട് ഫിലിം ചെയ്തിട്ടുണ്ട്. മോഡലിലൂടെയാണ് പ്രിയ സിനിമയിലെത്തുന്നത്. പ്രിയ ഇനി തമിഴിലേക്ക് പോകുന്നുവെന്ന സൂചനയുമുണ്ട്. നളന് കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2013ല്‍ വിജയ് സേതുപതിയും സഞ്ജിത റെഡ്ഡിയും അഭിനയിച്ച സൂത് കാവും, വിജയ് സേതുപതി നായകനായ കാതലും കടന്തു പോകും എന്നീ ചിത്രത്തിന്റെ സംവിധായകനാണ് നളന് കുമാരസ്വാമി.ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഒമര്‍ ലുലുവിന്റെ ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു പ്രിയ വാര്യര്‍. എന്നാല്‍ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയ കണ്ണിറുക്കുന്ന രംഗം ഹിറ്റായതോടെ പ്രിയയെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാക്കുകയായിരുന്നു.പ്രിയയ്ക്കു പ്രാധാന്യം നല്കാന് വേണ്ടി ചിത്രത്തിന്റെ സക്രിപ്റ്റും ക്ലൈമാക്സും മാറ്റിയെഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാന്‍ റഹ്മാന് സംഗീതം നല്കി വിനീത് ശ്രീനിവാസന് ആലപിച്ച ഗാനമാണ് ഹിറ്റായത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. പ്രിയയെ കൂടാതെ, സിയാദ് ഷാജഹാന്, നൂറിന് ഷെരീഫ്, റോഷന് അബ്ദുള്‍ റഹൂഫ് എന്നിവരും ചിത്രത്തിലുണ്ട്. വരുന്ന ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.