ഒറ്റ ഗാന രംഗത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഒറ്റ കണ്ണിറുക്കാണ് പ്രിയയെ പ്രശസ്തയാക്കിയത്. എന്നാല്‍ തന്നെ പ്രശസ്തയാക്കിയ സിനിമയുടെ അണിയറക്കാരും മറ്റു സഹഅഭിനേതാക്കളുമായി അത്ര രസത്തിലല്ല പ്രിയ ഇപ്പോള്‍. അതിന്റെ ചില സൂചനകള്‍ രണ്ട് ദിവസമായി പുറത്ത് വരികയാണ്.
താന്‍ സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് പ്രിയാവാര്യറുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രിയ വാര്യരെ കുറിച്ച് ചോദിച്ചപ്പോള്‍ നടി നൂറിന്‍ ഷെരീഫ് നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. തങ്ങള്‍ തമ്മില്‍ കോണ്‍ടാക്ട് ഒന്നുമില്ലെന്നും ഷൂട്ടിംഗ് സെറ്റിലും കാര്യമായ സൗഹൃദമൊന്നുമില്ലായിരുന്നു എന്നായിരുന്നു നൂറിന്‍ പറഞ്ഞത്.
പ്രിയ വാര്യര്‍ ആകെ മാറിപ്പോയെന്നാണ് സംവിധായകന്‍ ഒമര്‍ ലുലുവും ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രിയയുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ പിന്നണിയില്‍ ധാരാളെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് ഇതിലൂടെ വെളിവാകുന്നത്. വൈകാരികമായിട്ടാണ് പ്രിയ വാര്യര്‍ എഴുതിയിരിക്കുന്നത്.
‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല.’ പ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
അഡാര്‍ ലൗ് എന്ന ചിത്രം ഇറങ്ങുന്നതിനും മുമ്പ് ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. എന്നാല്‍ തുടക്കത്തില്‍ കിട്ടിയ സ്വീകാര്യത പ്രിയയ്ക്ക് പിന്നീട് ലഭിച്ചില്ലെന്നാണ് സത്യം. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകളാണ് പ്രിയയ്‌ക്കെതിരെ ഉയര്‍ന്നത്.