ഇത് സത്യം തന്നെയാണോ? ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്…

ഒരുകണ്ണിറുക്കല്‍ രംഗത്തിലൂടെ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വ് റിലീസാകും മുന്‍പേ പ്രിയയ്ക്ക് ബോളിവുഡ് ലോകത്ത് അവസരം ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ നടി തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. അതോടൊപ്പം ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രവും. ഇപ്പോഴിതാ, തന്റെ പ്രിയനടന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് നടി പ്രിയ വാര്യര്‍. താരത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രിയ പത്മഭൂഷണ്‍ പുരസ്‌കാരത്തില്‍ ലാലേട്ടന് അഭിനന്ദനവും അറിയിച്ചു.

പ്രിയാ വാര്യരുടെ കുറിപ്പ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇത് സത്യം തന്നെമാണോ? ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്-ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്.. ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്. പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍-നമ്മുടെ സ്വന്തം ലാലേട്ടന്‍!’.

Top