അല്ലു അര്‍ജുന് ഗണ്‍ കിസ്സ് നല്‍കി പ്രിയാ വാര്യര്‍; നാണത്തോടെ പൊട്ടിച്ചിരിച്ച് നടന്‍

ഹൈദരാബാദ്: ഒരു കണ്ണിറുക്കലിലൂടെ ലോകമനസ്സ് കീഴടക്കിയ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. അഡാര്‍ ലവ് ചിത്രത്തിലെ ഒറ്റ സീന്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ആദ്യ ചിത്രം റിലീസ് ആയില്ലെങ്കിലും ബോളിവുഡിലും മികച്ച അവസരങ്ങള്‍ പ്രിയയെ തേടി വന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണ് പ്രിയ വാര്യര്‍. കഴിഞ്ഞ ദിവസം അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്‍ജുന്‍ ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അര്‍ജുന്‍. ഓഡിയോ ലോഞ്ചിനിടെ അവതാരയുടെ ആവശ്യപ്രകാരം പ്രിയ വാര്യര്‍ അല്ലു അര്‍ജുനന് ഗണ്‍ കിസ് നല്‍കി. വെടിവെച്ചപ്പോള്‍ അല്ലു അര്‍ജുന്‍ നാണത്തോടെ പൊട്ടിച്ചിരിക്കുകയാണ്. പ്രിയയുടെ അടുത്തായി നായകന്‍ റോഷനും ഉണ്ടായിരുന്നു.

Top