ചുംബനം പ്രതീക്ഷിച്ച പ്രിയ വാര്യര്‍ക്ക് കിട്ടിയത്..!! തേപ്പിന് ഇരയായ താരത്തിന്റെ വീഡിയോ വൈറല്‍

അഡാര്‍ ലൗ എന്ന സിനിമയിലെ കണ്ണിറുക്കിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രിയാ വാര്യര്‍. സിനിമയിലെ ലിപ് ലോക്ക് രംഗത്തിലൂടെ താനൊരു ബോള്‍ഡായ താരമാണെന്നും പ്രിയ തെളിയിച്ചിരുന്നു. ഇപ്പോഴിതാ പ്രിയാവാര്യര്‍ മറ്റൊരു ചുംബനത്തിലൂടെ വീണ്ടും താരമാകുകയാണ്.

അഡാറ് ലവ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും പ്രിയ മുന്‍പ് പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവിലായി സിനിമയുടെ ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥിനൊപ്പമുളള ഒരു വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരുന്നത്. റൊമാന്റിക് മൂഡില്‍ സിനിമയുടെ സെറ്റില്‍ ഇരുവരും ചേര്‍ന്നിരിക്കുന്നതാണ് വീഡിയോ.

കഴുത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന സിനു ചുംബിക്കാനായി അടുത്തേക്ക് വരികയാണെന്ന് പ്രിയ കരുതിയെങ്കിലും നടിയെ പറ്റിച്ച് ഛായാഗ്രാഹകന്‍ കൈയില്‍ കരുതിയിരുന്ന വെളളം കുടിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയ്ക്ക് അടിക്കുറിപ്പായി ‘ഇതെന്തിന്റെ കുഞ്ഞാടാ’ എന്നും പ്രിയ വാര്യര്‍ കുറിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

Top