കളക്ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാർജ്ജുൻ ഖാർ​ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകൻ്റെ പദവി കോൺഗ്രസ് അദ്ധ്യക്ഷനേക്കാൾ മുകളിൽ

വയനാട്: ദേശീയ കോൺഗ്രസിൽ വീണ്ടും വിവാദം ! ഫാമിലി പാർട്ടിയുടെ ആധിപത്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ആരോപണം .പ്രിയങ്ക വാദ്രയുടെ നാമനിർദ്ദേശപ്രതിക സമർപ്പണത്തിൽ കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയെ ഒഴിവാക്കി

അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ , ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര എന്നിവരാണ് പത്രിക സമർപ്പത്തിന് കളക്ട്റുടെ ചേംബറിൽ ആദ്യം കയറിയത്. കുടുംബം മുഴുവൻ അകത്ത് കയറിയപ്പോൾ പാർട്ടിയുടെ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന മല്ലികാർജ്ജുൻ ഖാർ​ഗെ പുറത്ത് നിർത്തിയതാണ് ചർച്ചയാകുന്നത്. കുറെയധികം സമയം കാത്തുനിന്ന ശേഷമാണ് ശേഷമാണ് ഖാർഗെയെ അകത്ത് കയറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളക്ട്രേറ്റ് ഹാളിന് പുറത്ത് നിന്ന്, വാതിലിന്റെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന ഖാർ​ഗെയുടെ ദൃശ്യങ്ങൾ ദേശീയ തലത്തിൽ വ്യാപകമായി പ്രചരിച്ചു. തന്നെ ആരെങ്കിലും അകത്തേക്ക് വിളിക്കുമോ എന്ന് തരത്തിൽ തികച്ചും നിസ്സഹായനായാണ് ഖാർഗെയെ കാണപ്പെട്ടത്. ചടങ്ങിൽ ഇടം നൽകാത്തത് അദ്ദേഹം ദളിതനായത് കൊണ്ടാണെന്ന വിമർശനമാണ് ഉയരുന്നത്.

കോൺ​​ഗ്രസിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ഖാർ​ഗെയെ പടിക്ക് പുറത്ത് നിർത്തിയതിനെതിരെ ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ രം​ഗത്ത് വന്നു. പ്രിയങ്ക വാദ്ര ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് ഖാർഗെജിയെ മുറിയിൽ നിന്ന് മാറ്റി നിർത്തിയത് എല്ലവരും കണ്ടതാണ്. ദളിതനായത് പാപമാണോ? സീതാറാം കേസരി, പി വി നരസിംഹ റാവു ജി, ഇപ്പോൾ ഖാർഗെ സന്ദേശം വ്യക്തമാണ്. ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോൺഗ്രസ് പ്രസിഡൻ്റിനേക്കാൾ ഉയർന്നതാണെന്ന് ഓർക്കുക അദ്ദേഹം പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ്മയും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. മുതിർന്ന പാർലമെൻ്റേറിയനും ദളിത് നേതാവുമായ ഖാർ​ഗെയോട് കാണിക്കുന്ന അനാദരവ് നിരാശാജനകമാണ്. എഐസിസിയുടെയോ പിസിസിയുടെയോ പ്രസിഡണ്ടായാലും അവരെ അപമാനിക്കുന്നതിൽ അഭിമാനം കണ്ടെത്തുന്നവരാണ് ​ഗാന്ധി കുടുംബം അദ്ദേഹം പറഞ്ഞു.

ഖാർഗെയുടെ ഗതികേട് നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചൂണ്ടിക്കാട്ടിയത്.പാവം ഖാർഗെ ജി! ഇറ്റാലിയൻ വനിതയുടെ മകൾ വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നു. കോൺഗ്രസിന്റെ അളിയനും അമ്മായിമ്മയും മകനും മകളുടെ മകനും അകത്തുണ്ട്, തന്നെയും അകത്തേക്ക് കയറ്റുമോ എന്നറിയാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ദ്വാരങ്ങളിലൂടെ ഒളിഞ്ഞു നോക്കുന്നു” ബിജെപി നേതാവ് പ്രേം ശുക്ല പരിഹസിച്ചു.

Top