
ഹോളിവുഡിലും ചുവടുറപ്പിച്ച ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്ര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കെ തന്റെ രോഗം ആരാധകരെ അറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. താന്‍ ആസ്മാ രോഗിയാണെന്നും ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളതെന്നും പ്രിയങ്ക ട്വിറ്ററിലൂടെ വ്യക്തമാക്കി.
”ആസ്മ എന്നെ കീഴ്‌പ്പെടുത്തുന്നിതിന് മുമ്പ് ആസ്മയെ കീഴ്‌പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസമാകില്ല”- താരം ട്വിറ്ററില്‍ കുറിച്ചു. ഷൊണാലി ബോസ് സംവിധാനം ചെയ്യുന്ന സ്‌കൈ ഈസ് പിങ്ക് എന്ന ബോളിവുഡ് ചിത്രമാണ് പ്രിയങ്കയുടെ അടുത്ത ചിത്രം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക