കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം

കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് പ്രതിഷേധം നടത്തി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്

മന്ത്രി എം വി ​ഗോവിന്ദൻ പങ്കെടുത്ത യോ​ഗത്തിലാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധിച്ച വരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺ​​ഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്നും അടച്ചിട്ട മുറിയിലും യോഗം നടത്താൻ പറ്റില്ലെന്ന നിലപാടാണ് ഉളളതെന്നും മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യ രീതിയല്ലെന്നും മന്ത്രി പറഞ്ഞു.

കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അങ്കമാലി ഏളവൂർ ത്രിവേണിയിൽ വീണ്ടും സംഘർഷമുണ്ടായി. കല്ലിടാനെത്തിയവരെ നാട്ടുകാർ തടഞ്ഞു.

അതേസമയം കെ റെയിൽ പദ്ധതിയെ എതിർത്ത് ഹർജി നൽകിയവരുടെ ഭൂമിയിലെ സർവേ ഹൈക്കോടതി തടഞ്ഞു. അടുത്ത സിറ്റിങ് വരെയാണ് സർവേ തടഞ്ഞിരിക്കുന്നത്.

ഡി.പി.ആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് അടുത്തമാസം ഏഴിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇതുവരെ സർവേ നടപടികൾ നിർത്തിവെക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

Top